Sports

”ഹോക്കി ഇന്ത്യയ്‌ക്ക് സ്‌പെഷ്യലാണ്” ഈ നേട്ടത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് പ്രധാനമന്ത്രി

“Manju”

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ വനിതാ ടീമിന് അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വനിതാ ഹോക്കി ടീമിനെക്കുറിച്ചോർത്ത് അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു.

”ഇന്ത്യയും ഹോക്കിയും തമ്മിലുള്ള ബന്ധം വളരെ സ്‌പെഷ്യലാണ്.. അതുകൊണ്ട് തന്നെ വെങ്കലം നേടിയ ഈ വനിതാ ഹോക്കി ടീമിനെയോർത്ത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുമെന്നത് തീർച്ച.. വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് വനിതാ ഹോക്കി ടീം കോമൺവെൽത്ത് വേദിയിൽ മെഡൽ നേടി നിൽക്കുന്നത്. ഈ വനിതാ ടീം അഭിമാനമാണ്” ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

ഗോൾ കീപ്പർ സവിതാ പൂനിയയ്‌ക്കും മുഴുവൻ ടീമംഗങ്ങൾക്കും പ്രത്യേകം അഭിനന്ദനങ്ങളെന്നായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ പ്രതികരണം. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയുടെ വനിതാ ഹോക്കി ടീമിനുണ്ടായ വളർച്ച അസാധാരണമായിരുന്നുവെന്നും ബർമിംഗ്ഹാമിൽ നടത്തിയ പ്രകടനം വളരെ മികച്ചതായിരുന്നുവെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.

ന്യൂസിലാൻഡിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യയുടെ വിജയം. ഇരുടീമുകളും 1-1 എന്ന നിലയിൽ സമനിലയിലെത്തിയതോടെയാണ് മത്സരം പെനാൽട്ടിയിലേക്ക് നീങ്ങിയത്. മത്സരം അവസാനിക്കാൻ 18 സെക്കൻഡ് മാത്രം ബാക്കി നിൽക്കെയായിരുന്നു ന്യൂസിലൻഡിന്റെ സമനില ഗോൾ. പെനാൽട്ടി ഷൂട്ടൗട്ടിൽ 2-1 എന്ന സ്‌കോറിലായിരുന്നു ഇന്ത്യയുടെ വിജയം.

Related Articles

Back to top button