KeralaKozhikodeLatest

ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ രൂപേഷിന്  സിൽവർ മെഡൽ

“Manju”

 

കോഴിക്കോട് : ദില്ലിയിൽ വെച്ച് നടന്ന ദേശീയ ആം റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ബേപ്പൂർ നടുവട്ടം വായനശാലയ്ക്ക് സമീപം തയ്യിൽ വീട്ടിൽ രൂപേഷ് ടി വെള്ളി മെഡൽ കരസ്ഥമാക്കി.

കേരള ആം റസ്റ്റിംഗ് അസോസിയേഷനെ പ്രതിനിധീകരിച്ചാണ് രൂപേഷ് മത്സരിച്ചത്.
ഫെബ്രവരിയിൽ എറണാകുളം കോലഞ്ചേരി സെൻ പീറ്റേഴ്സ് കോളേജിൽ നടന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയാണ് ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

മുൻപ് അഞ്ച് തവണ നാഷണൽ ലെവൽ കോസ്റ്റീഷനിൽ വിജയച്ച് വേർൾഡ് ലെവൽ സെലക്ഷൻ ലഭിച്ചിട്ടുള്ള ഇദ്ദേഹം കഴിഞ്ഞ 23 വർഷമായി ആം റസ്ലിംഗ് രംഗത്ത് പരിശീലനം തുടരുന്നു.

ശാന്തിഗിരി ആശ്രമം കോഴിക്കോട് ഏരിയയിൽ സിറ്റി സൗത്ത് യൂണിറ്റിൽ ബേപ്പൂർ നടുവട്ടം വിജയ ബേക്കറി ഉടമഹരിദാസൻ ടി യുടെയും ഭാരതി ടിയുടെയും മകനാണ്  രൂപേഷ് ടി., ഭാര്യ സുവർണ്ണ ഇ. മകൻ ഋഷിദത്തൻ ടി.

Related Articles

Back to top button