IndiaLatest

കൊവിഡ് വ്യാപനം; തെലങ്കാനയില്‍ നാളെ മുതല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

“Manju”

ഹൈദരാബാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യയിലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ ലോക്ഡൗണിലേയ്ക്ക് കടക്കുന്നു . കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ തെലങ്കാനയും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ മുതല്‍ 10 ദിവസത്തേയ്ക്കാണ് ലോക്ഡൗണ്‍ നടപ്പാക്കുക.

സംസ്ഥാനത്ത് നാളെ രാവിലെ 10 മണി മുതല്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരിക. ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് ദിവസേന രാവിലെ 6 മണി മുതല്‍ 10 മണി വരെ മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമുണ്ടാകുകയുള്ളൂ. 10 മണിയ്ക്ക് ശേഷം ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി തെലങ്കാനയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.

Related Articles

Back to top button