IndiaLatest

പഞ്ചാബില്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറക്കും

“Manju”
ഛണ്ഡീഗഢ് : കൊവിഡ് വ്യാപനത്തില്‍ കുറവ് വന്ന സാഹചര്യത്തില്‍ പഞ്ചാബിലെ സ്‌കൂളുകള്‍ക്ക് പൂര്‍ണതോതില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി. ഓഗസ്റ്റ് രണ്ട് (തിങ്കളാഴ്ച) മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യയനം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നേരത്തെ അധ്യയനം ആരംഭിച്ചിരുന്നു. പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ കുറഞ്ഞെങ്കിലും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് വിദ്യാലയങ്ങളുടെ പ്രവര്‍ത്തനമെന്ന് ഉറപ്പുവരുത്തുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം 49 പേര്‍ക്ക് മാത്രമാണ് പഞ്ചാബില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. എന്നാല്‍ ഒരൊറ്റ മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇതിനോടകം ആറ് ലക്ഷത്തോളം പേര്‍ക്ക് പഞ്ചാബില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു . അതേ സമയം നിലവില്‍ 544 രോഗികള്‍ മാത്രമാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്.

Related Articles

Back to top button