KeralaLatest

മറക്കരുത് ചെമ്പകരാമൻ പിള്ളയെ

“Manju”

ഇന്ത്യൻ സ്വാതന്ത്ര്യ സമരനായകൻ ആയിരുന്നു ചെമ്പക രാമൻപിള്ള .43 വയസ്സുവരെയെ ജീവിച്ചിരുന്നുള്ളു എങ്കിലും മറ്റാർക്കും ചെയ്യാൻ ആവാത്തത്ര വിപുലമായ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിയത് . ബ്രിട്ടീഷ് സാമ്രാജ്യത്തിനെ വിറപ്പിക്കാൻ വിദേശ തുടങ്ങി നിന്റെ നിന്നു അദ്ദേഹം പൊരുതി .ജർമ്മനിയിൽ ആയിരുന്നു താവളം

1934 മെയ്‌ 26നു നാസി ജർമ്മനിയിലെ ആശുപത്രിയിൽ അദ്ദേഹം അന്തരിച്ചു ഇന്നലെ അദ്ദേഹത്തിന്റെ 86ആം ചരമദിനം .

ചെമ്പകരാമൻ പിള്ളയെ നാം ഓർക്കണം .കപ്പലോട്ടിയെ മലയാളി എന്നദ്ദേഹത്തെ വിളിക്കാം .ഇന്ത്യൻ കൊടിവച്ച കപ്പലിൽ നസ്റിൽ വരണമെന്ന ആഗ്രഹം സഫലമാവും മുൻപ് ഈ ധീര യോദ്ധാവ് വിട പറഞ്ഞു .

ഒന്നാം ലോകമഹായുധകാലത്ത്‌ ബ്രിട്ടനെ തോൽപ്പിക്കാൻ വിപുലമായ പ്രവർത്തനങ്ങളിൽ പിള്ള ഏർപ്പെട്ടു. സൂറിച്ചിൽ നിന്നും പ്രോ ഇന്ത്യ എന്നൊരു പത്രം തുടങ്ങി.ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയ എംഡൻ എന്ന മുങ്ങിക്കപ്പലിൽ ചെമ്പകരാമനും ഉണ്ടായിരുന്നു. 1914 സെപ്റ്റംബർ 22ന്‌ എംഡൻ മദ്രാസ്സിൽ ഷെൽ വർഷിച്ചു.

1891സെപ്റ്റംബർ 15ന്‌ തിരുവനന്തപുരത്തു ആണ് ചെമ്പരാമൻപിള്ളയുടെ ജനനം. ഇപ്പോൾ ഏജീസ്സ്‌ ഓഫീസ്സ്‌ ഇരിക്കുന്ന സ്ഥലത്തായിരുന്നു വീട്‌. പോലീസ്‌ കോൺസ്റ്റBബിൾ ചിന്നസ്വാമിപിള്ള നാഗമ്മാൾ എന്ന വെള്ളാള ദമ്പതികളുടെ മകനാണ്

ഗാന്ധാരി അമ്മൻകോവിലിനടുത്തുള്ള സ്കൂളിലായിരുന്നു പഠനം. സ്ട്രിൿലാണ്ട്‌ എന്ന യൂറോപ്യനുമായി പരിചയത്തിലായി. 1907 ല്‌ അദ്ദേഹം മടങ്ങിയപ്പോൾ ചെമ്പകരാമനേയും കൂടെ കൊണ്ടുപോയി. ഇറ്റലിയിലും ജർമ്മനിയിലും ഉപരിപഠനം നടത്തി.

ബർലിനിലെ ഇന്ത്യക്കാരെ സംഘടിപ്പിച്ചു.വീരേന്ദ്രനാഥ ചതോപാദ്യായ, ലാലാ ഹർദയാൽ, ഭൂപേന്ദ്ര നാഥ ദത്ത്‌ ,ഡോ പ്രഭാകർ,ഏ .സി.നമ്പ്യാർ എന്നിവരോടൊപ്പം ഇന്ത്യൻ ഇൻഡിപെണ്ടൻസ്‌ കമ്മറ്റി രൂപവൽക്കരിച്ചു.

1919 ല്‌ കാബൂളിൽ വിപ്ലവകാരികൾ സ്ഥാപിച്ച സ്വതന്ത്ര ഭാരത സർക്കാന്റെ പ്രസിഡന്റ്‌ ഡോ.രാജ മഹേന്ദ്ര പ്രസാദും പ്രധാനമന്ത്രി ബർകത്തുള്ളയും വിദേശകാര്യ മന്ത്രി ചെമ്പകരാമനും ആയിരുന്നു.
1923-ൽ കെനിയയിലെ ഇന്ത്യക്കാരുടെ സ്വാതന്ത്ര്യസമരത്തെ അനുകൂലിക്കുന്നതിനുവേണ്ടി ബർലിനിൽ പൊതുസമ്മേളനം വിളിച്ചുകൂട്ടി. 1924 ല്‌ ഭാരതത്തിൽ നിന്നുള്ള കൗതുക വസ്തുക്കളുടെ ഒരു പ്രദർശനം യൂറോപ്പിൽ സംഘടിപ്പിച്ചു. ലീഗ്‌ ഓഫ്‌ ഒപ്രസ്ഡ്‌ നേഷൻസ്‌ എന്ന സംഘടനയിലെ സജീവ പ്രവർത്തകൻ ആയിരുന്നു

1933 ല്‌ സുഭാഷ്‌ ബോസ്സുമായി ബന്ധപ്പെട്ടു. ആസാദ്‌ ഹിന്ദു ഗവേൺമന്റ്‌ അങ്ങനെയാ അതിഥികളായെത്തിയിരുന്നു. യൂറോപ്പിലെത്തിയ മണിപ്പൂർകാരി ലക്ഷിഭായി ആയിരുന്നു ഭാര്യ.1933ല്‌ രോഗാതുരനായി നാസികളിൽ നിന്നും നിരവധി ഉപദ്രവങ്ങൾ നേരിട്ടു. ശരീരത്തിൽ വിഷബാധയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. അതെത്തുടർന്ന് ആയിരുന്നു അന്ത്യം .

” ചരിത്രം മായ്ച്ച സ്വാതന്ത്ര്യ സമര സേനാനി ചെമ്പകരാമൻ പിള്ളയുടെ കഥയുമായി
.സംവിധായകൻ റോബിൻ തിരുമല തന്‍റെ 3 വർഷത്തെ മൗനം അവസാനിപ്പിക്കുന്നു എന്ന് സൂചിപ്പിക്കുന്ന പോസ്റ്റിൽ സൗത്ത് ഇന്ത്യയിലെ ഒരു വലിയ താരം ആണ് നായക കഥാപാത്രം അവതരിപ്പിക്കുന്നത് എന്ന സൂചനയും ഉണ്ട്. ഹോളിവുഡ് സാന്നിധ്യം, ഇന്ത്യയ്ക്ക് പുറമെ UK, ഓസ്ട്രേലിയ, ശ്രീലങ്ക, അഫ്‌ഗാനിസ്ഥാൻ, ജർമനി, തുർക്കി എന്നിവിടങ്ങളിൽ നിന്നുമുള്ള അഭിനേതാക്കളും ഉണ്ടെന്നു സൂചനയുണ്ട്.

Related Articles

Back to top button