IndiaLatest

പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് ഉയര്‍ത്തുന്നു

“Manju”

പ്രീപെയ്ഡ് പ്ലാനുകളുടെ വില വീണ്ടും ഉയര്‍ത്താനൊരുങ്ങി രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികള്‍. ദീപാവലിയോടെ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ വില ഉയര്‍ത്തിയേക്കുമെന്നാണ് കമ്പനികള്‍ അറിയിച്ചിട്ടുള്ളത്. എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ഐഡിയ എന്നീ സ്വകാര്യ കമ്പനികളാണ് പ്രീപെയ്ഡ് നിരക്ക് ഉയര്‍ത്തുന്നത്.

ദീപാവലിയോടെ പ്രീപെയ്ഡ് താരിഫുകള്‍ 10 മുതല്‍ 12 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഈ മൂന്ന് ടെലികോം കമ്പനികളും നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലാഭം ഉയര്‍ത്തുന്നതിനോടൊപ്പം ഉപയോക്താക്കളുടെ എണ്ണം നിലനിര്‍ത്തുക എന്ന ദൗത്യം കൂടി ടെലികോം സേവനദാതാക്കള്‍ക്കുണ്ട്. എയര്‍ടെല്‍ 200 രൂപയും ജിയോ 185 രൂപയും വോഡഫോണ്‍ഐഡിയ 135 രൂപയുമാണ് പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധ്യത.

കഴിഞ്ഞ വര്‍ഷം നവംബറില്‍ 20 മുതല്‍ മുതല്‍ 25 ശതമാനം വരെയാണ് ഈ ടെലികോം കമ്പനികള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്.

Related Articles

Back to top button