KeralaLatest

ഒരു വീട്ടിൽ 13 പേർക്കുസമ്പർക്കത്തിലൂടെ രോഗം, ആശങ്കയിൽ കണ്ണൂർ

“Manju”

 

കണ്ണൂർ• സമ്പർക്കത്തിലൂടെ രോഗം പകരുന്നതിന്റെ നിരക്ക് കണ്ണൂർ ജില്ലയിൽ സംസ്ഥാന ശരാശരിയെക്കാൾ ഇരട്ടിയാണെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി. ധർമടത്ത് ഒരു വീട്ടിൽ 13 പേർക്കു രോഗം പകർന്നതിന്റെ ഉറവിടം കണ്ടെത്താൻ കഴിയാതായതോടെ ആശങ്ക ഉയർത്തുന്നതാണു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സമ്പർക്കം മൂലമുള്ള രോഗബാധയിൽ സംസ്ഥാന നിരക്ക് 10 ശതമാനമാണെങ്കിൽ കണ്ണൂരിൽ ഇരുപതാണ്. സംസ്ഥാനത്തു സമൂഹ വ്യാപനമില്ലെന്നു സർക്കാർ ആവർത്തിക്കുമ്പോഴും, ക്വാറന്റീൻ നിർദേശങ്ങൾ അണുവിട ലംഘിക്കപ്പെട്ടാൽ കണ്ണൂർ ജില്ല സമൂഹവ്യാപനത്തിന്റെ സാധ്യതകളിലേക്കു നീങ്ങുമെന്ന മുന്നറിയിപ്പു കൂടിയാണിത്.

ഒരു രോഗി കോവിഡ് ബാധിച്ച മരിച്ച ധർമടത്തെ വീട്ടിൽ ഇവർ ഉൾപ്പെടെ 13 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. മത്സ്യമേഖലയിൽ ചുമട്ടുജോലി ചെയ്യുന്ന ഇവരുടെ ഭർത്താവോ, മക്കളോ വഴിയാകാം വീട്ടിൽ രോഗത്തിന്റെ തുടക്കം. എന്നാൽ ഇവർക്ക് രോഗം ലഭിച്ചത് എവിടെനിന്ന് എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരമില്ല. ഇതരസംസ്ഥാനത്തുനിന്നു മത്സ്യവുമായി എത്തിയ ലോറിക്കാരിൽ നിന്നാകാം എന്ന ഊഹം മാത്രമാണുള്ളത്. ആരുമായാണ് ഇവർ സമ്പർക്കത്തിലേർപ്പെട്ടത് എന്നറിയാൻ സൈബർ പൊലീസിന്റെ സഹായവും ആരോഗ്യവകുപ്പ് തേടിയിട്ടുണ്ട്.

Related Articles

Back to top button