KeralaLatest

സൈബര്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്

“Manju”

തിരുവനന്തപുരം : ഫേസ്‌ബുക്കില്‍ നമ്മളറിയാതെ നമ്മുടെ വ്യാജ പ്രൊഫൈല്‍ സൃഷ്‌ടിച്ച്‌ പണം കടം ചോദിച്ച്‌ പറ്റിപ്പ് നടത്തുന്ന സംഘങ്ങളുടെ വാര്‍ത്ത ഇടക്കിടെ ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്. തുടക്കത്തില്‍ സമൂഹത്തില്‍ വലിയ പദവികള്‍ വഹിക്കുന്ന ഉദ്യോഗസ്ഥരുടെ പേരിലായിരുന്നെങ്കില്‍ ഇപ്പോള്‍, നിരവധി പേരുടെ പ്രൊഫൈല്‍ സൃഷ്‌ടിച്ച്‌ ഇത്തരം തട്ടിപ്പ് നടത്തുന്നതായി പരാതികളും വിവരങ്ങളും പുറത്തുവരുന്നുണ്ട്.

ഇത്തരം തട്ടിപ്പിന് ഇരയാകരുതെന്നും അങ്ങനെ ആരെങ്കിലും ഫേസ്‌ബുക്കിലൂടെ ചോദിച്ചാല്‍ അവരുമായി ഫോണില്‍ സംസാരിച്ച്‌ കാര്യങ്ങളറിയണമെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. കേരള പൊലീസ് ഔദ്യോഗിക പേജിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നമ്മളറിയാതെ തന്നെ നമ്മുടെ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച്‌ friend request ചോദിക്കുകയും , തുടര്‍ന്ന് പണം കടം ചോദിക്കുന്നതുമായ തട്ടിപ്പ് അരങ്ങേറുന്നുണ്ട് . തട്ടിപ്പിനിരയാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക . അങ്ങനെ ആരെങ്കിലും ചോദിച്ചാലോ , ശ്രദ്ധയില്‍പ്പെട്ടാലോ പരസ്പരം ഫോണില്‍ വിളിച്ച്‌ അറിയിക്കുക.

Related Articles

Back to top button