KeralaKozhikodeLatest

എടച്ചേരി സ്‌റ്റേഷനിലെ 24 പോലീസുകാര്‍ ക്വാറന്റൈനില്‍

“Manju”

വി.എം.സുരേഷ്കുമാർ

വടകര : കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി എടച്ചേരി പോലീസ് സ്‌റ്റേഷനിലെ 24 പോലീസുകാര്‍ ക്വാറന്റൈനിലായി. തൂണേരി വെള്ളൂരിലെ മത്സ്യക്കച്ചവടക്കാരനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെട്ട സാഹചര്യത്തിലാണ് നടപടി.

ഇയാളുമായി മടപ്പള്ളി സ്വദേശിയായ പോലീസുകാരന്‍ പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടതായി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സ്‌റ്റേഷനിലെ എല്ലാവരും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.പോലീസ് സ്‌റ്റേഷന്‍ അണുമുക്തമാക്കുകയും ചെയ്തിരിക്കുകയാണ്.

Related Articles

Back to top button