InternationalLatest

ഹാരി മഗ്വെയറിനെ റാഞ്ചാന്‍ ചെല്‍സി

“Manju”

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ഹാരി മഗ്വെയറിനെ സൈന്‍ ചെയ്യാന്‍ ചെല്‍സിക്ക് താല്‍പ്പര്യമുണ്ടെന്ന് റിപ്പോര്‍ട്ട്.ഈ വേനല്‍ക്കാലത്ത് ആന്‍ഡ്രിയാസ് ക്രിസ്റ്റന്‍സണും അന്റോണിയോ റൂഡിഗറും പോയതിന് ശേഷം, ചെല്‍സി അവരുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നത്തിനു വേണ്ടി താല്‍പര്യപ്പെടുന്നു.കലിഡൗ കൗലിബാലിയും മാര്‍ക്ക് കുക്കുറെല്ലയും ക്ലബ്ബില്‍ ചേര്‍ന്നു, എന്നാല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടയ്ക്കുന്നതിന് മുമ്പ് മറ്റൊരു ഡിഫന്‍ഡറെ സൈന്‍ ചെയ്യാന്‍ ബ്ലൂസ് ഇപ്പോഴും ആഗ്രഹിക്കുന്നു.

ലെസ്റ്റര്‍ സിറ്റിയുടെ വെസ്ലി ഫൊഫാനയാണ് അവരുടെ ഫസ്റ്റ് ഓപ്ഷന്‍.എന്നാല്‍ ഈ ഡീല്‍ അംഗീകരിക്കാന്‍ ലെസ്റ്റര്‍ സമ്മതിക്കാത്തത് മൂലം ഹാരി മഗ്വയറെ സൈന്‍ ചെയ്യന്നുതിന് വേണ്ടി യുണൈറ്റഡ് നീക്കങ്ങള്‍ നടത്താന്‍ ഒരുങ്ങുന്നു എന്ന് വെളിപ്പെടുത്തിയത് ഡെയിലി മെയില്‍ ആണ്.ചെല്‍സി താരമായ പുലിസിച്ചിനെ സ്വന്തമാക്കാന്‍ യുണൈറ്റഡിന് താല്‍പര്യം ഉള്ളതിനാല്‍ ഒരു സ്വാപ് ഡീലിന് വളരെ ഏറെ സാധ്യത ഉണ്ട്.താരത്തിനെ ലിവര്‍പൂളിനെതിരായ മത്സരത്തില്‍ കളിപ്പിക്കാന്‍ എറിക് ടെന്‍ ഹാഗ് താല്പര്യപ്പെടുന്നില്ല എന്നും വാര്‍ത്തകള്‍ വന്നിരുന്നു.

Related Articles

Back to top button