KeralaLatest

അടച്ചുമൂടിയ മുറികൾ അപകടകരം

“Manju”

അടച്ചുമൂടിയ മുറികൾ അപകടകരംകൊറോണ വൈറസ് ബാധ തടയുന്നതിനായി തങ്ങളാല്‍ ആകുന്ന സുരക്ഷാനടപടികള്‍ സ്വീകരിക്കുകയാണ് ലോകമെങ്ങും. ദീര്‍ഘ കാലത്തെ ലോക്ഡൗണ്‍ കാലത്തിനു ശേഷം ഇപ്പോള്‍ പലയിടങ്ങളിലും ഓഫിസുകളും കടകളും തുറന്നു പ്രവര്‍ത്തിക്കാനും തുടങ്ങി. വൈറസ് ഉള്ളില്‍ പ്രവേശിക്കാതിരിക്കാന്‍ ജനലുകളും കതകും അടച്ചു മൂടിയിട്ടാല്‍ മതിയെന്ന് ചിന്തിക്കുന്ന ആളുകളാണോ നിങ്ങള്‍ ? എന്നാല്‍ വായൂസഞ്ചാരമില്ലാത്ത ഇടങ്ങളിലും നോവല്‍ കൊറോണ വൈറസിന് വ്യാപിക്കാന്‍ അനുകൂലസാഹചര്യം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍.

എയര്‍ കണ്ടീഷന്‍ ചെയ്ത മുറികള്‍, അടച്ചിട്ട മുറികള്‍ എന്നിവിടങ്ങളില്‍ വൈറസ് കൂടുതല്‍ നേരം നിലനില്‍ക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്. ശരിയായ വെന്റിലേഷന്‍ സൗകര്യങ്ങള്‍ ഇതുകൊണ്ട്തന്നെ വീടായാലും ഓഫിസായാലും ഉറപ്പാക്കണം.

കൂടുതല്‍ ആളുകള്‍ വന്നു പോകുന്ന ഇടങ്ങളില്‍ ശരിയായ വെന്റിലേഷന്‍ സൗകര്യം ഉറപ്പാക്കണം. 100 mn ല്‍ ചെറുതാണ് കൊറോണ വൈറസ്. വൈറസ് ബാധിച്ചവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമാണ് വൈറസ് പ്രധാനമായും പകരുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പുറത്തുവരുന്ന സ്രവങ്ങള്‍ നേരിട്ടു ശ്വസിച്ചാലും രോഗം പരക്കാം.

Related Articles

Back to top button