IndiaLatest

സെക്രട്ടറിയേറ്റ് ജീവനക്കാരന് കോവിഡ്

“Manju”

ശ്രീജ.എസ്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ സെക്രട്ടറിയേറ്റ് ജീവനക്കാരന് കോവിഡ് -19. ഇതേ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ രണ്ട് ബ്ലോക്കുകള്‍ അടച്ചു. കഴിഞ്ഞ മാസം 27ന് ഹൈദരാബാദില്‍ നിന്ന് തിരിച്ചുവന്ന ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മംഗലഗിരിയിലെ നാവുലൂരു ഗ്രാമവാസിയാണ് ഇയാള്‍. കാര്‍ഷിക വകുപ്പിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം ഹൈദരാബാദില്‍ നിന്ന് മെയ് 27നാണ് ഇയാള്‍ സെക്രട്ടറിയേറ്റിലേക്ക് എത്തിയത്.

ലോക്ക്ഡൗണിന്റെ തുടക്കം മുതല്‍ ഹൈദരാബാദില്‍ കുടുങ്ങിയ 250 ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എപിഎസ്ആര്‍ടിസി ക്രമീകരിച്ച പ്രത്യേക ബസുകളില്‍ ആന്ധ്രാപ്രദേശിലേക്ക് മടങ്ങിയെത്തിയിരുന്നു. ഈ സംഘത്തിൾ ഉള്‍പ്പെട്ട ആളണ് ഇദ്ദേഹം. ഈ സംഘത്തിൽപ്പെട്ട മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Back to top button