KeralaLatest

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഏറുന്നു

“Manju”

 

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4928 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. ഇതിൽ 1381 പേർ എറണാകുളം സ്വദേശികളാണ്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ ഒരാഴ്ചയ്ക്കിടെ നൂറിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് 626 പേർക്കും കോട്ടയത്ത് 594 പേർക്കും രോഗം ബാധിച്ചു.

ഇക്കാലയളവിൽ സംസ്ഥാനത്ത് മൂന്ന് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് 22482 പേർക്ക് രോഗം ബാധിച്ചപ്പോൾ 28ൻ ഇത് 846 ആയി ഉയർന്നു. 25ൻ എറണാകുളത്ത് മാത്രം രോഗബാധിതരുടെ എണ്ണം 308 ആയിരുന്നു.

കൊവിഡ് പൂർണമായും മാറിയിട്ടില്ലെന്ന് ജനങ്ങൾ ബോധവാൻമാരാകണമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കൊവിഡ് പരിശോധനകളുടെ എണ്ണം വളരെ കുറവാണ്. സാമൂഹിക അകലം, മാസ്കുകൾ, കൈകഴുകൽ എന്നിവയെക്കുറിച്ച് ആളുകൾ മറന്നു. ഇത് വൈറസ് വ്യാപനത്തിൻ വഴിയൊരുക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

Related Articles

Back to top button