KeralaLatest

മഴക്കാലരോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആയുര്‍വേദ മാര്‍ഗങ്ങള്‍

“Manju”

 

ഓരോ ഋതുവിലും സംഭവിക്കുന്ന കാലാവസ്ഥപരമായ മാറ്റങ്ങള്‍ മനുഷ്യരില്‍ പലവിധരോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. കേരളത്തില്‍ പ്രധാനമായും ശരദ്,ഹേമന്തം ഗ്രീഷ്മം,വര്‍ഷം എന്നി നാല് ഋതുക്കളാണ് പൊതുവായി അനുഭവപ്പെടാറുള്ളത്.ഹേമന്തവും ശിശിരവും തണുപ്പുകാലവും. ഗ്രീഷ്മം ഉഷ്ണകാലവും.വര്‍ഷം മഴക്കാലവുമാണ്

പലതരം പനികള്‍, ടൈഫേയ്ഡ്, മഞ്ഞപ്പിത്തം, വിവിധതരം ത്വക്ക് രോഗങ്ങള്‍ ചുമ,കഫക്കെട്ട്, എന്നിങ്ങനെയുള്ള അനേകം രോഗങ്ങള്‍ക്ക് ഇടനല്‍കുന്ന കാലമാണ് മഴക്കാലം വാതകോപകാലമാണ്. കൂടാതെ മറ്റ് അനേകം രോഗബാധകള്‍ക്കും കാരണമാകാം. വായു,ജലം എന്നിവ വഴി പലവിധ രോഗങ്ങള്‍ തണുപ്പുകാലത്ത് ജനങ്ങളെ ബാധിച്ച് കാണുന്നുണ്ട്. ഇവയില്‍ ഭുരിഭാഗവും വൃത്തിയില്ലായ്മ അശ്രദ്ധ, ജീവിതശൈലിയിലെ പ്രത്യേകതകള്‍ എന്നിവ നിമിത്തം ഉണ്ടാകുന്നതാണ്.

കോവിടിന്റെ ഭീതിയിൽ കഴിയുന്ന നമ്മൾക്ക് ഏതു പനിയും സംശയം ഉണ്ടാക്കും.നാം ശ്രദ്ധിക്കുകയും വേണം. കോവിഡ് ലക്ഷണങ്ങളായ പനി തൊണ്ടവേദന ഛർദ്ദി എന്നിവയൊക്കെ യുണ്ടെങ്കിൽ ഉടനെ വിദഗ്ധ ചികിത്സ തേടണം .മഴക്കാലത്ത് പൊതുവെ ഉണ്ടാവുന്ന രോഗങ്ങളെ കുറിച്ചും സാമാന്യമായി ചെയ്യാവുന്ന പ്രതിവിധികൾ കുറിച്ചും മാത്രമാണ് ഇവിടെ പറയുന്നത് കൊറോണ പനിയും നിപ പനിയും ഒന്നും ഇതിൽ പരാമർശിക്കുന്നില്ല

കടുത്ത ചൂടുകാലത്തുനിന്നും തണുപ്പുകാലത്തിലേക്കുള്ള മാറ്റം ശ്വസന, ദഹന, വ്യവസ്തകളെയും, ത്വക്കിനെയുമാണ് പ്രതികൂലമായി ബാധിക്കുന്നത്. മഴക്കാലത്ത് വാതരോഗങ്ങള്‍ വരാനും. വാതരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് അത് കൂടുതലാകനും സാധ്യതയുണ്ട്.തണുപ്പ് കൂടുതലാകുന്നത് നിമിത്തം പുറം വേദന, നടുവ് വേദന,കൈകാല്‍ കഴപ്പ്, പേശികളുടെ ഉരുണ്ടുകയറ്റം, സന്ധികളില്‍ നീരും വേദനയും തുടങ്ങി വ്യത്യസ്ത തരത്തിലുള്ള വാതവികാരങ്ങള്‍ ബാധിക്കാം.സന്ധിവാതം എന്നാല്‍ ,സന്ധികള്‍ക്ക് ചുറ്റുമുള്ള് പേശികള്‍, ലിഗമെന്റ്‌സ് എന്നിവയ്ക്ക് വരുന്ന വീക്കമാണ്. ഒരു സന്ധിയെ മാത്രം ബാധിക്കുന്നത്, ചില സന്ധികളെ മാത്രം ബാധിക്കുന്നത്. എല്ലാ സന്ധികളെയും ബാധിക്കുന്നത് എന്നിങ്ങനെ മഴക്കാലത്ത് പല തരത്തിലുള്ള സന്ധി വേദനകളിലേക്ക് നയിക്കുന്ന വാതരോഗങ്ങള്‍ കൂടുതലായി കാണുന്നു. തണുപ്പ് കൂടുതലാകുമ്പോളാണ് സന്ധി-വാതരോഗങ്ങള്‍ വഷളായിതിരുന്നത്. പ്രഭഞ്ജനം, കൊട്ടംചുക്കാദി തൈലം, മുറിവെണ്ണ എന്നിവ ദേഹത്ത് തേച്ച് പിടിപ്പിക്കുകയും. ഔഷധികരിച്ച നീര്‍പ്പിടുത്തമുള്ള എണ്ണ തലയില്‍ വൈദ്യനിര്‍ദേശ പ്രകാരം തേച്ച് ചൂടുവെള്ളംകൊണ്ട് കഴുകുകയും ചെയ്യണം.

മഴക്കാലത്ത് പലതരം പനികള്‍, ടൈഫേയ്ഡ്, മഞ്ഞപ്പിത്തം, വിവിധതരം ത്വക്ക് രോഗങ്ങള്‍ ചുമ,കഫക്കെട്ട്, എന്നിങ്ങനെയുള്ള അനേകം രോഗങ്ങള്‍ക്ക് ഇടനല്‍കുന്ന കാലമാണ്. അധികമായ തണുപ്പുള്ളപ്പോള്‍ തുമ്മല്‍ ജലദോഷം എന്നിവ കുട്ടികളില്‍ വ്യപകമായി ബാധിച്ചുകാണുന്നു, തുടര്‍ന്ന് തലവേദന, പനി, ശരിരംവേദന എന്നിവ കലശലാകുന്നു. ഇത്തരം വൈറല്‍ പനി മൂന്ന് നാല് ദിവസംകൊണ്ട് ശമിക്കുകയാണ് പതിവ്. പൂര്‍ണ വിശ്രമവും ദഹിക്കാന്‍ പെട്ടന്ന് ദഹിക്കാന്‍ കഴിയുന്ന കഞ്ഞിപോലുള്ള ആഹാരങ്ങള്‍ കഴിക്കുകയും ചെയ്താല്‍ ,മരുന്നുകളെന്നും ഇല്ലാതെതന്നെ ഇത്തരം രോഗങ്ങള്‍ കുറയാറുണ്ട്.

ഇത്തരം പനികള്‍ കഫക്കെട്ടും ശക്തമായ ചുമയുമുള്ള അവസ്ഥയില്‍ എത്താം. ഈ സാഹചര്യത്തില്‍ ദശമൂലരിഷ്ടം, അഗസ്ത്യരസയനം,ഗോപിചന്ദനാദിഗുളിക എന്നിവ വൈദ്യനിര്‍ദേശത്തില്‍ ഉപയോഗിക്കാവുന്നതാണ്. അതുപോലെ ജലദോഷപനിയ്ക്ക് ചുക്ക് കപ്പിയും, കുരുമുളക്ക് കപ്പിയും, ചെറുചൂടില്‍ കുടിക്കുന്ന നന്നായിരിക്കും. അതുമാത്രമല്ല തലകുളിക്കാതിരിക്കുകയും തണുത്ത ആഹാരപനിയങ്ങള്‍ വര്‍ജീക്കുകയും വേണം.

ശക്തമായ പനിയും പേശിവേദനയും കണ്ണുകള്‍ക്ക് ചുവപ്പും മഞ്ഞപ്പിത്തലക്ഷണങ്ങളും, മുത്രത്തിന്റെ അളവ് കുറയുന്നതും എലിപ്പനിയുടെ ലക്ഷണങ്ങളാണ്. അതിശക്തമായ പേശിവേദനയും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ കുറവ് കാരണമുണ്ടാകുന്ന ആന്തരികരക്തസ്രാവാവും ഡെങ്കിപ്പനിക്ക് കാരണമാകുന്നു.ഇതിന് പരിപൂര്‍ണ്ണ വിശ്രമം തന്നെയാണ് ആവശ്യം.

തണുപ്പുകാലങ്ങളില്‍ അധികമായി കാണപ്പെടുന്ന ഒരു അസുഖമാണ് ന്യുമോണിയ.പ്രതിരോധശേഷി കുറഞ്ഞവര്‍ക്കാണ് സാധാരണ ന്യുമോണിയ വരുന്നത്. കടുത്തപനി. കുളിര് തലവേദന,വിറയല്‍,ചുമ,കഫക്കെട്ട്, ശ്വസതടസം ഇവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. മലിനജലത്തിലുടെയും ആഹാരത്തിലുടെയും പകരുന്ന രോഗമാണ് ടൈഫോയിഡ്.രക്തപരിശോധനയിലുടെ ഈ അസുഖം മനസിലാക്കാം.

ശ്രദ്ധാപൂര്‍വ്വമായ ആഹാരക്രമവും ആഹാരത്തിനുമുന്‍പ് നന്നായി കൈകഴുകുന്ന ശീലവും ടൈഫോയിഡിനെ പ്രതിരോധിക്കാന്‍ ഒരുപരിധിവരെ സഹായിക്കുന്നു. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുകയെന്നതാണ് രോഗം വരാതിരിക്കാനുള്ള പ്രധാന മുന്‍കരുതല്‍. വേണ്ടത്ര ശുചിത്വം പാലിക്കാത്ത സ്ഥലങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും വേണം.

അതുപോലെ തന്നെ മഴക്കാലത്ത് വിശപ്പ് വളരെ കൂടുതലായിരിക്കും.അമിതവും അനിയന്ത്രിതവുമായ ഭക്ഷണം ദഹനപ്രശ്നങ്ങള്‍ ,ഛര്‍ദ്ദി,വയറിളക്കം എന്നിവയ്ക്ക് കാരണമാകുന്നു.പഴകിയ ആഹാരപാനിയങ്ങള്‍, മാംസാഹാരം എന്നിവയും ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

കറിവെപ്പിലയും മഞ്ഞളും ഇട്ട് കാച്ചിയമോര് കൂട്ടി ആഹാരം കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നു.
നവജാതശിശുക്കളെ തണുപ്പുകാലാവസ്ഥ വളരെ പെട്ടന്നാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ രോഗബാധിതരായ കുഞ്ഞുങ്ങളെ നെഞ്ചും കാലും ശിരസും നന്നായി പൊതിഞ്ഞു വേണം സംരക്ഷിക്കാന്‍.പനി ചുമ എന്നിവയുള്ളവര്‍ കുഞ്ഞിന്റെ അടുത്തുപോകരുത്. അമ്മയ്ക്ക് ഇത്തരം അസുഖം ഉണ്ടെങ്കില്‍ തന്നെ മുലപ്പാല്‍ നല്‍കാന്‍ വേണ്ടി മാത്രം കുഞ്ഞിന്റെ അടുത്തുപോവുക.സോപ്പുപയോഗിച്ചു നന്നായി കൈ കഴുകിയശേഷം മാത്രം കുഞ്ഞിനെ എടുക്കുക.

മഴക്കാലത്ത് കുഞ്ഞുങ്ങളെ വിവിധതരം കരപ്പന്‍ രോഗങ്ങള്‍ ബാധിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. ദിനേശലാദി തൈലം, നാല്പാമരാദി വെളിച്ചെണ്ണ തുടങ്ങിയ ഔഷധികരിച്ച തൈലങ്ങള്‍ കരപ്പന്‍ രോഗങ്ങള്‍ ബാധിക്കുന്നത് തടയാന്‍ സഹായിക്കുന്നു.

തണുപ്പുകാലത്ത് പലതരത്തിലുള്ള ഫംഗസ് രോഗങ്ങള്‍ ബാധിക്കാന്‍ സാധ്യത കൂടുതലാണ്.പ്രത്യേകിച്ച് പ്രമേഹ രോഗികളില്‍ ഇത്തരം ത്വക്ക് രോഗങ്ങള്‍ക്ക് സാധ്യത വളരെയുണ്ട്. വിരലുകള്‍ക്ക് ഇടയിലും തുടകള്‍ക്ക് ഇടയിലും അസഹ്യമായ ചെറിച്ചില്‍, വേദനയോടുകൂടിയ ചുവപ്പു നിറത്തിലുള്ള തടിപ്പുകളും ഉണ്ടാകുന്നതാണ് ഇതിന്റെ മുഖ്യലക്ഷണം. ഇത്തരം ഭാഗങ്ങളില്‍ ദിനേശലാദി വെളിച്ചെണ്ണ ഉപയോഗിക്കുന്നത് നല്ലതാണ് .സോപ്പിന്റെ ഉപയോഗം കുറയ്ക്കുകയും വേണം.അതുപോലെ തലയില്‍ വരുന്ന താരന്‍ ഏറ്റവും കൂടുതലായി കാണുന്നത് ഈ മഴക്കാലത്താണ്.

ധുര്‍ദ്ധൂരപത്രാദി തലയില്‍ തേച്ച് കുളിക്കുന്നത് നല്ലതാണ്. .അതുപോലെ ഉലുവ കുതിര്‍ത്ത് അരച്ച് തലയില്‍ തേച്ച് കഴുകികളയുന്നതും ചെറുനാരങ്ങ നീര് തലയില്‍ തേച്ച് പിടിപ്പിക്കുന്നതും താരന്‍ തടയുന്നതിന് സഹായിക്കും. ചീപ്പും തോര്‍ത്തും സ്വന്തമായി ഉപയോഗപ്പെടുത്തുകയും വേണം. ഇത് താരന്‍ പകരുന്നത് തടയുകയും ചെയ്യും. ഇതെല്ലാം ശ്രദ്ധിച്ചാല്‍ തണുപ്പുകാലം ആരോഗ്യകരമായി നേരിടാം

Related Articles

Back to top button