Latest

പാര്‍ക്കിലെ കാറുകളില്‍ കുട്ടികളെ പോലെ സന്തോഷിച്ച്‌ താലിബാന്‍ അംഗങ്ങള്‍

“Manju”

സുരക്ഷിതത്വം തേടി അഫ്ഗാനികളും ഇതരരാജ്യക്കാരും നെട്ടോട്ടമോടുമ്പോള്‍ താലിബാന്‍ അംഗങ്ങള്‍ വിജയാഘോഷത്തിലാണെന്ന് സൂചിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും പുറത്ത്. ജനങ്ങളുടെ പലായനത്തിനിടെ തലസ്ഥാനനഗരമായ കാബൂളില്‍ അഫ്ഗാന്‍ പോരാളികള്‍ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡുകള്‍ എന്‍ജോയ് ചെയ്യുന്നതിന്റെ വീഡിയോ ഹമീദ് ഷാലിസി എന്ന ട്വിറ്റര്‍ ഉപയോക്താവാണ് പങ്കു വെച്ചിരിക്കുന്നത്.

പാര്‍ക്കിലെ കാറുകളില്‍ കുട്ടികളെ പോലെ സന്തോഷിക്കുകയാണവര്‍. രാജ്യം പിടിച്ചെടുക്കുമ്പോൾ ഏത് തീവ്രവാദിക്കും എല്ലാം സ്വന്തമാണല്ലോ. റൈഡില്‍ മുഴുകുന്നവരില്‍ ചിലരുടെ പക്കല്‍ തോക്കുകളുമുണ്ട്. വിമാനത്താവളത്തിലേക്ക് ഇരച്ചെത്തുന്നവരും റണ്‍വേയിലൂടെ കിതച്ചോടുന്നവരും വിമാനങ്ങളില്‍ തൂങ്ങി രക്ഷപെടാന്‍ ശ്രമിക്കുന്നവരും വീണുമരിച്ചവരുടെ കാഴ്ചകളും നൊമ്പരമുണര്‍ത്തുമ്പോള്‍ ആഘോഷത്തിമിര്‍പ്പില്‍ മുഴുകുന്ന താലിബാന്‍ അംഗങ്ങള്‍ അമ്പരിപ്പിക്കുന്ന കാഴ്ച തന്നെയാണ്. അഫ്ഗാനില്‍ നിലനില്‍ക്കുന്ന ഭീകരാന്തരീക്ഷത്തില്‍ നിന്ന് തികച്ചും വിപരീതമായ സാഹചര്യത്തില്‍ കാണപ്പെടുന്ന താലിബാന്‍ തീവ്രവാദികള്‍ വീഡിയോ കാണുന്നവരെ അമ്പരപ്പിക്കുന്നു.

Related Articles

Back to top button