KeralaLatest

ഫസ്റ്റ് ബെൽ’ ഗ്രാമങ്ങളിൽ മുഴക്കി ‘സ്ലേറ്റും പെൻസിലും ‘ അധ്യാപക കൂട്ടായ്മ

“Manju”

കൃഷ്ണകുമാർ സി

കിളിമാനൂർ:പൊതു വിദ്യാഭ്യാസവകുപ്പ് ലോക്ഡൗണിൽ കഴിയുന്ന കുട്ടികൾക്കായി ആരംഭിച്ച ഓൺലൈൻ ക്ലാസിനു സഹായകമായി സഞ്ചരിക്കുന്ന പാഠശാല. കിളിമാനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ അധ്യാപകരുടെ അക്കാദമിക് കൂട്ടായ്മയായ ‘സ്ലേറ്റും പെൻസിലുമാണ് ‘ സഞ്ചരിക്കുന്ന പാഠശാല ഒരുക്കിയിരിക്കുന്നത്.മൊബൈൽ ഫോൺ, ഇന്റർനെറ്റ്,കേബിൾ ടി വി തുടങ്ങിയ സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്; പഠനവിഭവങ്ങൾ എന്നിവ എത്തിച്ചു കൊണ്ടാണ് കൂട്ടായ്മ സമൂഹത്തിനു മാതൃകയാകുന്നത്‌.പഴയകുന്നുമ്മേൽ പഞ്ചായത്തിലെ പതിനേഴാം വാർഡായ പാപ്പാല കോളനിയിലാണ് സഞ്ചരിക്കുന്ന പാഠശാല കഴിഞ്ഞ ദിവസം എത്തിയത്.ഓൺലൈൻ സൗകര്യങ്ങൾ ലഭ്യമല്ലാത്ത പതിനഞ്ചോളം കുട്ടികൾക്ക് ഈ സംരംഭം പ്രയോജനപ്പെടുത്താൻ കഴിഞ്ഞു .പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന ഓൺലൈൻ ക്ലാസ്സ് നൽകുന്നതിനോടൊപ്പം കുട്ടികൾക്കുണ്ടാകുന്ന സംശയങ്ങൾ മാറ്റാൻ വിഷയാടിസ്ഥാനത്തിൽ അധ്യാപകരുടെ സേവനവും കൂട്ടായ്മ നൽകുന്നുണ്ട്.പാഠഭാഗവുമായി ബന്ധപ്പെട്ട വർക്ക്ഷീറ്റുകൾ,വായനക്കാർഡുകൾ എന്നിവയും കുട്ടികൾക്ക് വിതരണം ചെയ്തു.സർക്കാർ നിർദ്ദേശവും സാമൂഹിക അകലവും പൂർണ്ണമായി പാലിച്ചു കൊണ്ട് നടന്ന സഞ്ചരിക്കുന്ന പാഠശാലയുടെ പ്രവർത്തനോദ്‌ഘാടനം വാർഡ് മെമ്പർ നിഷ നിർവഹിച്ചു.കൂട്ടായ്മയുടെ പ്രവർത്തനത്തിന് പിന്തുണയുമായി സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ എത്തി.വരും ദിവസങ്ങളിൽ കൂടുതൽ മേഖലയിലേക്ക് കൂട്ടായ്മയുടെ സേവനം ലഭ്യമാക്കാനായി ഹെൽപ്പ് ഡെസ്ക്കും തയ്യറാക്കിയിട്ടുണ്ട് .9446705121, 9446235105, 9746774458

Related Articles

Back to top button