KeralaLatestThiruvananthapuram

തിരുവനന്തപുരത്ത് ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് സ്ത്രീകള്‍ മരിച്ചു

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: വെളളറടയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് സ്ത്രീകള്‍ മരിച്ചു. പാറശാല കുറുങ്കുട്ടി​ സ്വദേശികളായ രാധാമണി (60),സുധ (47) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവറെയും ഒപ്പമുണ്ടായിരുന്ന ആളെയും ഗുരതരമായ പരി​ക്കുകളോടെ ആശുപത്രി​യി​ല്‍ പ്രവേശി​പ്പി​ച്ചു.

ഇന്ന് രാവിലെ പത്തരയോടെ കുരിശുമലയിലായിരുന്നു അപകടം. വി​വാഹസംബന്ധമായ ആവശ്യത്തി​ന് പോയ ഇവര്‍ സഞ്ചരി​ച്ചി​രുന്ന ഓട്ടോറി​ക്ഷ നി​യന്ത്രണം വി​ട്ട് കുഴി​യി​ലേക്ക് മറി​യുകയായി​രുന്നു. ഓടി​ക്കൂടി​യ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തി​യത്.

Related Articles

Back to top button