IndiaLatest

സേനാ തലവന്‍മാരുമായി കേന്ദ്ര പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തി

“Manju”

ന്യൂഡല്‍ഹി:കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സംയുക്തസേനാ മേധാവിയുമായും സേനാ തലവന്‍മാരുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യ ചൈന നിയന്ത്രണ രേഖയിലെ തര്‍ക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്.

അതേസമയം ലഡാക്ക് സംഘര്‍ഷം സംബന്ധിച്ച്‌ ഇന്ത്യ ചൈന ചര്‍ച്ചയില്‍ പുരോഗതി ഉണ്ടായെന്നാണ് വിവരം. സേനാ പിന്മാറ്റം അടക്കമുള്ള കാര്യങ്ങളില്‍ ഔപചാരിക ധാരണയായിട്ടില്ല. വ്യത്യസ്ത തലങ്ങളില്‍ ഇനിയും ചര്‍ച്ച തുടരുമെന്നാണ് റിപ്പോര്‍ട്ട്

Related Articles

Back to top button