KeralaLatest

കൊട്ടിയൂർ ഐ. ജെ. എം. എച്ച്. എസ്. എസിൽ ടി.വി ചലഞ്ച്

“Manju”

ഹർഷദ് ലാല്‍ തലശ്ശേരി

കൊട്ടിയൂർ: ഓൺലൈൻ ക്ലാസുകൾ കാണാൻ സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് ബദൽ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ടി വി ചലഞ്ച് ക്യാമ്പയിൻ ആരംഭിച്ചു.

വീടുകളിൽ ഉപയോഗിക്കാതിരിക്കുന്നതും വർക്കു ചെയ്യുന്നതുമായ ടി.വി.കൾ ഉള്ളവർ ഒരു സഹായമെന്ന രീതിയിൽ സ്കൂളിനു കൈമാറിയാൽ അവ അർഹതപ്പെട്ട ഓൺലൈൻ ക്ലാസുകൾ കാണാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് നൽകി സൗകര്യം ഒരുക്കുക.

പുതിയ ടി.വി.കൾ നൽകുവാൻ സാധിക്കുന്ന സംഘടനകളുടേയും വ്യക്തികളുടേയും സഹായവും പ്രതീക്ഷിക്കുന്നു. സഹായിക്കാൻ താൽപര്യമുള്ളവർ ഹെഡ്മാസ്റ്ററുടെ ഫോൺ നമ്പറിലേക്ക് വിളിക്കണമെന്ന് അറിയിക്കുന്നു.

ഫോൺ: 9400730658

Related Articles

Back to top button