IndiaInternationalLatest

ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ എംബസിക്കുള‌ളില്‍ ഡ്രോണുകള്‍

“Manju”

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ഇന്ത്യന്‍ എംബസി കെട്ടിട പരിസരത്തിനുള‌ളിലും ഡ്രോണ്‍ കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്‌ച രാത്രിയായിരുന്നു ഇസ്‌ലാമാബാദിലെ എംബസി കെട്ടിടത്തില്‍ ഡ്രോം കണ്ടത്. ഇന്ത്യ വിഷയത്തില്‍ ആശങ്കയും അതൃപ്‌തിയും പാകിസ്ഥാനെ അറിയിച്ചു. കടുത്ത സുരക്ഷാ ലംഘനമായാണ് വിഷയം ഇന്ത്യ കാണുന്നത്.
കഴിഞ്ഞ ഞായറാഴ്‌ച തന്നെയാണ് ജമ്മുവിലെ വായുസേന എയ‌ര്‍പോര്‍ട്ടില്‍ ഡ്രോണുകള്‍ വഴി ബോംബിട്ടത്. ഇതിനുപിന്നില്‍ പാകിസ്ഥാനിലെ തീവ്രവാദ സംഘങ്ങളാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ സംശയിക്കുന്നത്. ഞായര്‍ പുലര്‍ച്ചെ 1.14ന് ഉണ്ടായ ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.

Related Articles

Back to top button