KeralaLatest

നിബന്ധനകളോടെ തിരുപ്പതി ക്ഷേത്രം ജൂണ്‍ 11 ന് തുറക്കും

“Manju”

സിന്ധുമോള്‍ ആര്‍

 

വിശാഖപട്ടണം: തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം ജൂണ്‍ 11 മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറക്കും. 6000 പേര്‍ക്ക് മാത്രമേ ഒരു ദിവസം ദര്‍ശനം ഉണ്ടായിരിക്കുകയുള്ളൂ.. 10 വയസില്‍ താഴെയുള്ളവര്‍ക്കും 65ന് മുകളിലുള്ളവര്‍ക്കും പ്രവേശനം ഉണ്ടായിരിക്കില്ല.

മണിക്കൂറില്‍ 300 മുതല്‍ 500 വരെ ഭക്തര്‍ക്കാണ് ദര്‍ശന സൗകര്യം. ഇതിനായി ക്യൂ കോംപ്ളക്സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പുനര്‍ക്രമീകരിച്ചു. സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെ ഒട്ടേറെ നിബന്ധനകളോടെയാണ് ക്ഷേത്രം തുറക്കുന്നത്. ലോക്ക് ഡൗണ്‍ കാലയളവില്‍ പൂജകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

ലോക്ക്ഡൗണിന് മുമ്പ് നിത്യവും പതിനായിരക്കണക്കിന് ഭക്തരാണ് ദര്‍ശനത്തിനായി എത്തിയിരുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന ക്ഷേത്രമാണ് തിരുപ്പതി. മണിക്കൂറോളം ക്യൂ നിന്നും ഇരുന്നുമാണ് ക്ഷേത്രത്തിന് മുകളിലെത്തുന്നത്. ആകാശത്തോളം ഉയര്‍ന്ന് നില്‍ക്കുന്ന ക്ഷേത്രത്തില്‍ എത്തപ്പെടുക എന്നത് തന്നെ അപൂര്‍വ കാഴ്ചയാണ്.

Related Articles

Back to top button