KeralaLatest

ആരാധനാലയങ്ങളില്‍ 65 വയസ് കഴിഞ്ഞവരെയും കയറ്റണം; വിലക്കരുത്: മാര്‍ ക്ലിമ്മീസ്

“Manju”

തിരുവനന്തപുരം• ആരാധനാലയം എല്ലാവിശ്വാസികൾക്കും പ്രാപ്യമാക്കണമെന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ. അറുപത്തഞ്ചു കഴിഞ്ഞവര്‍ക്ക് ദേവാലയങ്ങളില്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തുന്നത് ശരിയല്ല. വിശുദ്ധകുര്‍ബാന കൊള്ളാന്‍ പ്രായമേറിയവര്‍ക്ക് പ്രത്യേക സമയക്രമം ഏര്‍പ്പെടുത്താമെന്നും കര്‍ദിനാള്‍ പറഞ്ഞു.

ദൈവാരാധന വിശ്വാസിക്ക് മാറ്റിവയ്ക്കാനാകാത്തതാണെന്നും അവര്‍ക്കും ഒരിടം നല്‍കേണ്ടതാണെന്നും കർദിനാൾ മാർ ബസേലിയോസ് പറഞ്ഞു. അറുപത്തഞ്ചുകഴിഞ്ഞവര്‍ക്ക് ദേവാലയങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തത് ശരിയല്ല.
കോവിഡ് കാരണം വന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചവരാണ് വിശ്വാസികള്‍. വിശുദ്ധകുര്‍ബാന നാവില്‍ നല്‍കുന്നതിന് പകരം കയ്യില്‍ നല്‍കി. ദേവലായങ്ങളില്‍ വിശ്വാസികള്‍ക്കേകുന്ന അനിവാര്യ ശുശ്രൂഷകള്‍പോലും ഒഴിവാക്കി. സഭയുടെ നിലപാടുകള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. രോഗവ്യാപനം തടയാനുള്ള എല്ലാമുന്‍കരുതലുകള്‍ക്കും ദേവാലയങ്ങള്‍ സജ്ജമാണെന്നും കാതോലിക്കബാവാ പറഞ്ഞു.

Related Articles

Back to top button