India

ആരോഗ്യനില തൃപ്തികരം: കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ആശുപത്രി വിട്ടു

“Manju”

ആരോഗ്യനില തൃപ്തികരം: കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ആശുപത്രി വിട്ടു.

ബംഗളൂരു: കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമായതിനെ തുടർന്നാണ് അദ്ദേഹത്തെ ഇന്ന് ഡിസ്ചാർജ് ചെയ്തത്. വീട്ടിൽ വിശ്രമം വേണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കർണാടകയിൽ വച്ച് കഴിഞ്ഞ ഞായറാഴ്ച്ചയാണ് അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രക്തസമ്മർദ്ദവും പ്രമേഹവും കുറഞ്ഞതിനാലാണ് അദ്ദേഹം കുഴഞ്ഞു വീണതെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ബിജെപിയുടെ ശിവമോഗ സമ്മേളനത്തിൽ പങ്കെടുത്ത ശേഷമായിരുന്നു സംഭവം.

പരിപാടിക്ക് ശേഷം കാറിൽ കയറുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞു വീണത്. ചിത്രദുർഗയിലെ ആശുപത്രിയിലാണ് സദാനന്ദ ഗൗഡയെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് ബംഗളൂരുവിലെ ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Related Articles

Back to top button