KeralaLatestThiruvananthapuram

കന്യാകുളങ്ങര മാർക്കറ്റ് നവീകരണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു : മന്ത്രി ജി ആർ അനിൽ

“Manju”

കന്യാകുളങ്ങര മാർക്കറ്റ് നവീകരണത്തിനായി ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു. മാണിക്കൽ പഞ്ചായത്ത് ഉൾപ്പെടുന്നതും, എംസി റോഡിൽ കന്യാകുളങ്ങര ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നതും, പൊതു ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്നതുമായ പ്രധാനപ്പെട്ട മാർക്കറ്റാണ് കന്യാകുളങ്ങര മാർക്കറ്റ്. മാർക്കറ്റിനെ ആധുനിക നിലവാരത്തിൽ ഉയർത്തുന്നതിൻ്റെ ഭാഗമായി ആദ്യഘട്ടമായി ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആരംഭിക്കുക. സാങ്കേതിക അനുമതി ലഭിച്ചാലുടൻ തന്നെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് സമയബന്ധിതമായി നിർമാണപ്രവർത്തനം പൂർത്തിയാക്കാൻ കഴിയുമെന്നും മന്ത്രി ജി ആർ അനിൽ അറിയിച്ചു.

Related Articles

Back to top button