KeralaLatestThiruvananthapuram

മെഡിക്കൽ കോളേജിൽ കോവിഡ് ഐസൊലേഷൻ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ആനാട് സ്വദേശിയായ രോഗി മരിച്ചു

“Manju”

കൃഷ്ണകുമാർ സി

നെടുമങ്ങാട്:മെഡിക്കൽ കോളേജിൽ കോവിഡ് ഐസൊലേഷൻ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രോഗി മരിച്ചു. ആനാട് സ്വദേശിയായ ഉണ്ണി (33) ആണ് മരിച്ചത്. കോവിഡ് ഐസൊലേഷൻ വാർഡിൽ നിന്നും അനുവാദമില്ലാതെ പുറത്തു പോയ ശേഷം തിരികെയെത്തിയാണ് ആശുപത്രിയിൽ തൂങ്ങി മരിച്ചത്.

കോവിഡ് മുക്തനായി ചൊവാഴ്ച ഡിസ്ചാർജ് ചെയ്യാനിരിക്കെ ആശുപത്രിയിൽ നിന്നും കടന്നുകളഞ്ഞ ആനാട് സ്വദേശിയായ യുവാവാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ തൂങ്ങി മരിച്ചത്. ഇയാളുടെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. കഴിഞ്ഞ ദിവസം തിരികെയെത്തിച്ച ശേഷം ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ കൗൺസലിംഗ് നൽകുകയും ചെയ്തിരുന്നു.

രാവിലെ ഡിസ്ചാർജ് ചെയ്യുന്നതിനു മുമ്പായി ആഹാരവും നൽകി. വീട്ടിൽ പോയ ശേഷം കഴിക്കാനുള്ള മരുന്നുകൾ കുറിച്ചു നൽകാനായി നേഴ്സ് മുറിയിലെത്തിയപ്പോൾ ഇയാൾ തൂങ്ങി നിൽക്കുകയായിരുന്നു. ഉടനെ സുരക്ഷാ ജീവനക്കാർ ഇയാളെ രക്ഷപ്പെടുത്തി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Related Articles

Back to top button