IndiaLatest

പ്രേമലു’ തെലുങ്ക് പതിപ്പിന്റെ വിതരണം ഏറ്റെടുത്ത് സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ മകന്‍ കാര്‍ത്തികേയ.

“Manju”

പ്രേമലു' തെലുങ്ക്; വിതരണം ഏറ്റെടുത്ത് രാജമൗലിയുടെ മകൻ; കോടികളുടെ ഡീൽ | SS  Karthikeya Premalu

പ്രേമലു’ തെലുങ്ക് പതിപ്പിന്റെ വിതരണം ഏറ്റെടുത്ത് സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ മകന്‍ കാര്‍ത്തികേയ. വമ്പന്‍ തുകയ്ക്കാണ് സിനിമയുടെ മൊഴിമാറ്റ അവകാശം കാര്‍ത്തികേയ നേടിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൊഴിമാറ്റപ്പതിപ്പിന്റെ ഡബ്ബിങ്ങ് ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രം മാര്‍ച്ച് എട്ടിന് റിലീസ് ചെയ്യും. ഇതിനോട് അനുബന്ധിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ബാഹുബലി സ്റ്റൈലില്‍ ആണ് പ്രേമലുവിന്റെ തെലുങ്ക് വെര്‍ഷന്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അന്‍പത് കോടി ക്ലബ്ബിലെത്തിയ പ്രേമലു കേരളത്തിനു പുറത്തും നിറഞ്ഞോടുകയാണ്. വെറും പത്തുദിവസം കൊണ്ട് യുകെയിലും അയര്‍ലന്‍ഡിലും ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ രണ്ടാമത്തെ മലയാള ചിത്രമായി പ്രേമലു മാറി. മൂന്നു ലക്ഷത്തോളം യൂറോ ആണ് പത്തു ദിവസം കൊണ്ട് പ്രേമലു കളക്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘2018’ മാത്രമാണ് ഈ മാര്‍ക്കറ്റുകളില്‍ ഇപ്പോള്‍ പ്രേമലുവിനെക്കാള്‍ കളക്ഷന്‍ നേടിയ ഏക മലയാള ചിത്രം. അതേസമയം ആഗോള ബോക്സ്ഓഫിസില്‍ 70 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്.

തെലുങ്ക് 'പ്രേമലു'; റൈറ്റ്സ് സ്വന്തമാക്കി രാജമൗലിയുടെ മകൻ | SS Rajamouli's  son acquires Telugu dubbing rights of Premalu | Madhyamam

കേരളത്തിലെ ആകെ കളക്ഷന്‍ 35 കോടിയാണ്. നസ്ലിന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മിച്ചിരിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും അണിനിരക്കുന്നു. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Related Articles

Back to top button