IndiaLatest

ബിഎസ് 6 കാറുകള്‍ക്ക് പുതിയ സ്റ്റിക്കര്‍ കൂടി പതിപ്പിക്കണം

“Manju”

അഖിൽ ജെ എൽ

രാജ്യത്ത് വില്‍ക്കുന്ന പുതിയ ബിഎസ് 6 കാറുകള്‍ക്ക് പുതിയ സ്റ്റിക്കര്‍ കൂടി പതിപ്പിക്കാന്‍ ഉത്തരവ്. നിലവിലുള്ള ‘തേര്‍ഡ് രജിസ്ട്രേഷന്‍ സ്റ്റിക്കറില്‍’ 1 സെന്റിമീറ്റര്‍ കട്ടിയുള്ള പച്ചനിറത്തിലുള്ള സ്ട്രിപ്പ് അടയാളപ്പെടുത്താന്‍ ആണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്‍റെതാണ് നിര്‍ദ്ദേശം.

പഴയ എമിഷന്‍ മാനദണ്ഡങ്ങളുള്ള വാഹനങ്ങളില്‍ നിന്ന് ബിഎസ് 6 വാഹനങ്ങളെ വേര്‍തിരിക്കാനാണ് ഈ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 അവസാനത്തോടെ, MoRTH 1989 ലെ സെന്‍‌ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂളുകളില്‍ ഒരു ഭേദഗതി പുറപ്പെടുവിച്ചിരുന്നു, ഇത് മൂലം രാജ്യത്ത് 2019 ഏപ്രില്‍ ഒന്നിനോ അതിനുശേഷമോ വില്‍ക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും ഉയര്‍ന്ന സുരക്ഷാ രജിസ്ട്രേഷന്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കി.
രണ്ട് നമ്പര്‍ പ്ലേറ്റുകളും മുന്‍ വിന്‍ഡ്ഷീല്‍ഡില്‍ ഒരു സ്റ്റിക്കറും (തേര്‍ഡ് രജിസ്ട്രേഷന്‍ സ്റ്റിക്കര്‍ )ആണ് എല്ലാ പുതിയ വാഹനങ്ങള്‍ക്കും നല്‍കുന്നത്. ഈ സ്റ്റിക്കറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ആര്‍. ടി.ഒ .യുടെ വിവരങ്ങള്‍ വാഹനത്തിന്റെ എന്‍ജിന്‍ നമ്പര്‍, ചേസിസ് നമ്പര്‍, ഫ്യൂല്‍ ടൈപ് തുടങ്ങിയ കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെയാണ് ഇപ്പോള്‍ ഈ പച്ച നിറത്തിലുള്ള സ്റ്റിക്കര്‍ കൂടി രേഖപ്പെടുത്തുവാന്‍ ഉള്ള നിയമം വന്നിരിക്കുന്നത്. രാജ്യത്ത് ബി‌എസ് 6 എമിഷന്‍ മാനദണ്ഡങ്ങള്‍ 2020 ഏപ്രില്‍ 1 മുതല്‍ ആണ് പ്രാബല്യത്തില്‍ വന്നത്.

Related Articles

Back to top button