Uncategorized

തൊടിയൂർ തടയണ: ഘടന ഭേദഗതി പരിശോധിക്കാൻ നിർദ്ദേശം

“Manju”

അഖിൽ ജെ എൽ

കരുനാഗപ്പള്ളി തൊടിയൂർ പള്ളിക്കൽ ആറിന് കുറുകെ നിർമിച്ച തടയണയുടെ ഘടന ഭേദഗതി ചെയ്യുന്നതിന്റെ സാധ്യത പരിശോധിക്കാൻ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച (ഇന്ന്) ജലസേചനവകുപ്പ് ചീഫ് എൻജിനീയർ സ്ഥലം സന്ദർശിക്കും. ചീഫ് എൻജിനീയർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ഉണ്ടാവും.

സ്ഥലം എം.എൽ.എ ആർ.രാമചന്ദ്രൻ ബുധനാഴ്ച മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 2014 -ൽ ഭരണാനുമതി നൽകിയ തടയണയുടെ നിർമാണം പൂർത്തിയായത് 2019 ലാണ്. എന്നാൽ കഴിഞ്ഞ മഴക്കാലത്ത് തടയണയുടെ സമീപ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുന്ന സാഹചര്യമുണ്ടായി. ഇതിനു കാരണം തടയണയാണെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് ജലനിർഗമന മാർഗങ്ങൾ സുഗമമാക്കാനുള്ള സാധ്യതകൾ പരിശോധിക്കാൻ തീരുമാനിച്ചത്.

ആര്യൻപാടം, മാലുമ്മേൽ പുഞ്ച എന്നിവിടങ്ങളിൽ കൃഷിക്ക് ജലം ലഭ്യമാക്കാനായാണ് തൊടിയൂർ തടയണ പദ്ധതി ആവിഷ്‌കരിച്ചത്. 2018ലും 2019 ലും ഉണ്ടായ പ്രളയങ്ങൾ ആറിന്റെ അടിത്തട്ടിൽ ഉണ്ടാക്കിയ വിവിധ മാറ്റങ്ങളാണ് ഈ മേഖലയിൽ ഇപ്പോഴുണ്ടായ പ്രതിസന്ധിക്ക് കാരണമായത്. ഇതു കൂടി കണക്കിലെടുത്താണ് ചീഫ് എൻജിനീയറോട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദ്ദേശിച്ചത്.

Related Articles

Back to top button