KeralaLatest

കുറഞ്ഞ ഫീസില്‍ എം.എസ്.ഡബ്ല്യു പഠിക്കാം

“Manju”

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2022-2023 അദ്ധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എം.എസ്.ഡബ്ല്യു) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയില്‍ തന്നെ ഏറ്റവും കുറഞ്ഞ ഫീസില്‍ എം.എസ്.ഡബ്ല്യു പഠിപ്പിക്കുന്ന സര്‍വ്വകലാശാല എന്ന പ്രത്യേകതയുമുണ്ട്.

സെമസ്റ്റര്‍ ഫീസ്‌ വെറും 6500 രൂപ മാത്രമാണ്. കൂടാതെ സ്കോളര്‍ഷിപ്‌ സൗകര്യവും ലഭ്യമാണ്. കേരളത്തില്‍, ഒരു സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന എം.എസ്.ഡബ്ല്യു കോഴ്സും ഇത് തന്നെയാണ്. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല അംഗീകരിച്ച സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം (10+ 2+ 3 പാറ്റേണ്‍) നേടിയവര്‍ക്ക് അപേക്ഷിക്കാം.

ബി.എ പ്രോഗ്രാമിന്റെ ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം പ്രകാരം എല്ലാ കോഴ്‌സുകളും പൂര്‍ത്തിയായവര്‍ക്കും ഒന്ന് മുതല്‍ നാല് സെമസ്റ്ററുകള്‍ വിജയിച്ച്‌ (എട്ട് സെമസ്റ്റര്‍ പ്രോഗ്രാമിന് ഒന്ന് മുതല്‍ ആറ് സെമസ്റ്ററുകള്‍ വിജയിച്ച്‌) 2022 ഏപ്രില്‍ / മെയ് മാസങ്ങളില്‍ അവസാന സെമസ്റ്റര്‍ പരീക്ഷ എഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ ഓഗസ്റ്റ് 31ന് ന് മുന്‍പായി അവസാന വര്‍ഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്, പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

സോഷ്യല്‍ വര്‍ക്ക് അഡ്മിഷന്‍ ടെസ്റ്റ് (SWAT) വഴിയായിരിക്കും എം.എസ്.ഡബ്ല്യു കോഴ്‌സിലേക്കുളള പ്രവേശനം. സോഷ്യല്‍ വര്‍ക്കില്‍ ബിരുദം നേടിയവര്‍ക്ക് പ്രവേശന പരീക്ഷയുടെ മാര്‍ക്കില്‍ 10% വെയ്‌റ്റേജ് ലഭിക്കും. പ്രവേശന പരീക്ഷകള്‍ മെയ് അഞ്ച് മുതല്‍ 11 വരെ, സര്‍വ്വകലാശാലയുടെ മുഖ്യക്യാമസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും നടക്കും. മെയ് 21ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 22. പ്രവേശന പരീക്ഷ ഫീസ് ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനും https://www.ssus.ac.in സന്ദര്‍ശിക്കുക.

Related Articles

Back to top button