KeralaLatest

നടൻ ബാലാജി ശർമ ആശ്രമം സന്ദർശിച്ചു

“Manju”
നടൻ ബാലാജി ശർമയും കുടുംബവും ശാന്തിഗിരി ആശ്രമത്തിൽ പർണശാലയ്ക്ക് മുന്നിൽ

പോത്തൻകോട് : ചലച്ചിത്രതാരം ബാലാജി ശർമ ഡിസംബർ 25ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദർശിച്ചു. ഭാര്യ സ്മിതയും മകൾ നവോമികയും ഒപ്പമുണ്ടായിരുന്നു. മധുപാൽ സംവിധാനം ചെയ്ത ഒഴിമുറിയിലെ മുരുകൻ നായർ എന്ന കഥാപാത്രത്തിലൂടെയാണ് ബാലാജി ശർമ ശ്രദ്ധേയനാകുന്നത്. ദൃശ്യം, എന്നു നിന്റെ മൊയ്തീൻ, ഒപ്പം, മെമ്മറീസ്, കുഞ്ഞനന്തന്റെ കട, അമർ അക്ബർ ആന്റണി, നടൻ, ഒരു മെക്സിക്കൻ അപാരത, കടുവ, 2018 തുടങ്ങി നിരവധി ചലച്ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. സീരിയലുകളിലും നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ജനറൽ മാനേജർ (കോർഡിനേഷൻ) രാജീവ് ദേവരാജിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഒരു മണിക്കൂറിലേറെ ആശ്രമത്തിൽ ചെലവഴിച്ച ശേഷമാണ് അദ്ദേഹവും കുടുബവും തിരികെ പോയത്.

Related Articles

Back to top button