EnglishInternationalLatest

പ്രീമിയര്‍ ലീഗ് കളിക്കാര്‍ക്കും ജീവനക്കാര്‍ക്കും നടത്തിയ പരിശോധനയില്‍ ഒരാള്‍ക്ക് കൊറോണ

“Manju”

ശ്രീജ.എസ്

 

ലണ്ടന്‍: പ്രീമിയര്‍ ലീഗ് കളിക്കാര്‍ക്കും ജീവനക്കാര്‍ക്കുമായി നടത്തിയ അവസാന റൗണ്ട് പരിശോധനയില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഈ മാസം എട്ട്, ഒമ്പത് തീയതികളിലായാണ് അവസാന റൗണ്ട് പരിശോധന നടത്തിയത്. കളിക്കാരും ജീവനക്കാരും അടക്കം 1213 പേരാണ് പരിശോധനയ്ക്ക് വിധേയരായത്. ഇതില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി പ്രീമിയര്‍ ലീഗ് പ്രസ്താവനയിലൂടെ അറിയിച്ചു. നേരത്തെ നടത്തിയ ആദ്യ റൗണ്ട് പരിശോധനകളില്‍ പതിമൂന്ന് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. യുകെ സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഈ മാസം പതിനേഴിന് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പുതുക്കിയ ഫിക്സ്ചര്‍ പുറത്തിറക്കി. പതിനേഴിന് ആദ്യ മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയും ഷെഫീല്‍ഡ് യുണൈറ്റഡും ഏറ്റുമുട്ടും

Related Articles

Back to top button