KeralaLatestThrissur

ക്ഷേത്രവും പളളിയും ഇനി നെല്ലറ ഹാള്‍….

“Manju”

രജിലേഷ് കേരിമഠത്തില്‍

തൃശൂർ: കൊഴുക്കുള്ളി നിത്യസഹായമാത പള്ളി വികാരി ഫാ.ജോയ് കുത്തൂരും ചീരക്കാവ് രുധിരമാല ഭഗവതി ക്ഷേത്രം ഭാരവാഹി അജിയും സമുദായ പ്രതിനിധികളുമാണു കോവിഡ് കാലത്തു മാതൃകയാക്കാവുന്നത്. ഇടവപ്പാതിയിൽ നെല്ലു കൊയ്ത കർഷകർക്കു ഹൃദയം പകുത്തുകൊടുത്ത് പള്ളിയും ക്ഷേത്രവും .മഴയിൽ നെല്ലു നനഞ്ഞാൽ മില്ലുകാർ എടുക്കില്ലെന്ന് ആശങ്കപ്പെട്ട കൊഴുക്കുള്ളിയിലെ കർഷകരെ സഹായിക്കാനാണ് ക്ഷേത്രവും പള്ളിയും കൈകോർത്തത്. രണ്ട് ദേവാലയങ്ങളിലെയും വിവാഹ ഹാളുകൾ കർഷകർക്കായി തുറന്നു കൊടുത്തിട്ടു പറഞ്ഞു: ഇവിടെ നെല്ലു വിരിച്ചോളൂ……എന്നു പറഞ്ഞുകൊണ്ട് പളളിയുടെയും ക്ഷേത്രത്തിന്റേയും ഹാളുകള്‍ തുറന്നു കൊടുക്കുകയായിരുന്നു. നിറപറ വച്ചു വധൂവരന്മാർ വലം വയ്ക്കേണ്ട ക്ഷേത്രത്തിലെ കല്യാണഹാൾ ഇപ്പോൾ നെല്ലറയാണ്. പള്ളിയിലെ ഹാളിലും നിറയെ നെല്ലാണ്. കോവിഡ് കാലത്തെ ഈ ധര്‍മ്മ പ്രവൃത്തികണ്ട് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയയും പൊതുസമൂഹവും എല്ലാം …

Related Articles

Back to top button