KeralaLatest

കൊവിഡിനെ പേടിച്ച്‌ എം.എല്‍.എ പുറത്ത്, താമസം മാറി മാത്യു ടി തോമസ്

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: മാത്യു ടി.തോമസ് എം.എല്‍.എയെ കൊവിഡ് കളിപ്പിക്കുകയാണ്. രോഗം പകര്‍ന്ന് നല്‍കിക്കൊണ്ടല്ല, നല്‍കുമെന്ന് പേടിപ്പിച്ചുകൊണ്ട്. അതുകൊണ്ട് തന്നെ എം.എല്‍.എ സ്വന്തം വീട്ടില്‍ കയറാതെ ചുറ്റിക്കറങ്ങുകയാണ്. വീട്ടില്‍ ചെന്നാല്‍ കൊവിഡ് ബാധിക്കുമോ എന്നൊരു പേടി.

മകള്‍ അച്ചുവും മരുമകന്‍ നിതിനും പേരക്കുട്ടി അന്നക്കുട്ടിയും ബാംഗ്ലൂരില്‍ നിന്നും എത്തിയതോടെയാണ് എം.എല്‍.എ വീട്ടില്‍ നിന്നും പുറത്തായി’. ഇവരുടെ 14 ദിവസത്തെ ക്വറന്‍റൈന്‍ കഴിയുന്നതുവരെ എം.എല്‍.എയ്ക്ക് വീട്ടില്‍ പ്രവേശനമില്ല. ആദ്യ മൂന്ന് ദിവസം തിരുവല്ല ടിബിയില്‍ കഴിഞ്ഞു. മൂന്ന് ദിവസം തിരുവനന്തപുരത്ത് എം.എല്‍.എ ക്വാര്‍ട്ടേഴ്സില്‍.

എം.എല്‍.എ ക്വാര്‍ട്ടേഴ്സില്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിച്ചു. ടിബിയില്‍ താമസിക്കുമ്പോള്‍ പുറത്ത് നിന്നായിരുന്നു ഭക്ഷണം. ഭക്ഷണം കഴിച്ച്‌ ആകെ അവശനായ മാത്യു ടി തോമസ് പുറത്ത് നിന്നുള്ള ഭക്ഷണം നിറുത്തി. നേരെ വീടിന് മുന്നിലെത്തി കാത്ത് നില്‍ക്കും. അപ്പോള്‍ ഭാര്യ ഭക്ഷണം ഗേറ്റിന് പുറത്ത് വയ്ക്കും. എം.എല്‍.എ അതെടുത്തുകൊണ്ടു പോകും. വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും എം.എല്‍.എ വാങ്ങി വീടിന്റെ ഗേറ്റില്‍ എത്തിക്കും. അത് വെറൊരു ജോലി. എം.എല്‍.എയുടെ കൊവിഡ് കാലം അങ്ങനെ നീളുകയാണ്.

Related Articles

Back to top button