LatestThiruvananthapuram

ചാല മാര്‍ക്കറ്റില്‍ ‘ശാന്തിഗിരി’ – ടീ സ്ക്വയര്‍

“Manju”

ചാല(തിരുവനന്തപുരം) : ചാല പൂക്കട മാര്‍ക്കറ്റില്‍ വൈവിദ്ധ്യമാര്‍ന്ന ചായയുടെ രൂചിയുമായി ശാന്തിഗിരി. ടീ സ്ക്വയര്‍ എന്ന പേരില്‍ പൗര്‍ണ്ണമി പൂക്കടയ്ക്ക് സമീപമാണ് ആരംഭിച്ചിരിക്കുന്നത്. മാര്‍ച്ച് 30 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ടീ സ്ക്വയര്‍ ഉദ്ഘാടനം ചെയ്തു. സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍ തിരുമല, വയലാര്‍ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍ തുടങ്ങി നിരവധി പേര്‍ സന്നിഹിതരായിരുന്നു. ശാന്തിഗിരിയുടെ ഈ രംഗത്തെ ആദ്യചുവടുവെയ്പാണിത്.ക്വാളിറ്റിയുള്ള വൈവിദ്ധ്യമാര്‍ന്ന ബ്ലന്റഡ്, ഫ്ലേവേഡ് ചായ പൊതുജനസമക്ഷം എത്തിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ആശ്രമം പ്രതിനിധി ശാന്തിഗിരി ന്യൂസിനെ അറിയിച്ചു.

 

Related Articles

Back to top button