KeralaLatest

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ഓൺലൈൻ വിദ്യാഭ്യാസ രീതിയിലും പുറകോട്ടു പോകരുതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ

“Manju”

ബിന്ദുലാൽ തൃശൂർ

കുന്നംകുളം നിയോജക മണ്ഡലത്തിൽ മന്ത്രിയുടെ അധ്യക്ഷതയിൽ നടത്തിയ കോവിഡ്, ഓൺലൈൻ വിദ്യാഭ്യാസ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജക മണ്ഡലത്തിൽ ഇതേ വരെ എല്ലാ മേഖലയിൽ നിന്നും നല്ല പരിശ്രമങ്ങൾ ഉണ്ടായതിനാൽ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും എന്നാൽ താഴെത്തലങ്ങളിൽ നിന്ന് മികച്ച ഇടപെടൽ ഇനിയും ഉണ്ടാകണമെന്നും മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും സർക്കാർ, സ്വകാര്യ ആശുപത്രികളിലെ കോവിഡ് പ്രവർത്തനങ്ങളെ ഏകോപിക്കണമെന്നും തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികൾക്ക് അദ്ദേഹം നിർദ്ദേശം നൽകി.

 

Related Articles

Back to top button