IndiaLatest

കൊവിഡിനിടയില്‍ ഇരുട്ടടിയായി ഇന്ധനവില, തുടര്‍ച്ചയായ പത്താം ദിനവും വില കൂടി

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് സാധാരണക്കാരുടെ ആശങ്കകൂട്ടി ഇന്ധന വില. തുടര്‍ച്ചയായ പത്താം ദിനവും പെട്രോളിനും ഡീസലിനും വില കൂടി. ഡീസലിന് 54 പൈസയും പെട്രോളിന് 47 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ 76.87 രൂപയും, ഡീസലിന് 71.18 രൂപയുമാണ് ഇന്നത്തെ വില.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 5.48 രൂപയും, ഡീസലിന് 5.51 രൂപയുമാണ് കൂടിയത്. വില വര്‍ദ്ധന അടുത്താഴ്ചവരെ തുടര്‍ന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.അതേസമയം, വില വര്‍ദ്ധനവിനെതിരെ സി.പി.എം ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. തിരുവന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ 11 മുതല്‍ 12വരെ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.

Related Articles

Back to top button