IndiaLatest

പി.എഫില്‍ നിന്ന്​ വേഗത്തില്‍ പണം പിന്‍വലിക്കാം

“Manju”

ന്യൂഡല്‍ഹി: കോവിഡ് ഇതര ക്ലൈം വേഗത്തില്‍ തീര്‍പ്പാക്കാന്‍ തയ്യാറെടുത്ത് ഇ.പി.എഫ്​.ഒ. നേരത്തെ കോവിഡുമായി ബന്ധപ്പെട്ട്​ പണം പിന്‍വലിക്കാനുള്ള പ്രത്യേക അവസരം ഇ.പി.എഫ്​.ഒ നല്‍കിയിരുന്നു. ഇതുവഴി പണം എളുപ്പത്തില്‍ പിന്‍വലിക്കാന്‍ സാധിക്കുമായിരുന്നു. അതെ സമയം ഇ.പി.എഫ്​.ഒയില്‍ വരുന്ന എല്ലാതരം അപേക്ഷകളും ഇത്തരത്തില്‍ അതിവേഗത്തില്‍ തീര്‍പ്പാക്കാനാണ്​ അധികൃതര്‍ ഒരുങ്ങുന്നത്​. ഇത് പ്രകാരം ഓ​ട്ടോമാറ്റിക്​ സെറ്റില്‍മെന്റ്​ എല്ലാതരം ക്ലെയിമുകള്‍ക്കും വ്യാപിപ്പിക്കും.

ഇതനുസരിച്ച്‌ അപേക്ഷകന്റെ കെ.വൈ.എസി ഇ.പി.എഫ്​.ഒ ഡാറ്റാബേസുമായി ഒത്തുനോക്കി ക്ലെയിമുകള്‍​ അതിവേഗത്തില്‍ തീര്‍പ്പാക്കും. ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രക്രിയ ഈ സംവിധാനം ഉപയോഗിക്കുകയാണെങ്കില്‍ മണിക്കൂറുകള്‍ക്കകം തീര്‍ക്കാനാകുമെന്നാണ്​ ഇ.പി.എഫ്​.ഒ ഉദ്യോഗസ്ഥരുടെ നിഗമനം.

കോവിഡ്​ പ്രതിസന്ധി സമയത്ത് ​ പണം പിന്‍വലിക്കാന്‍ ഇ.പി.എഫ്​.ഒ പ്രത്യേക പദ്ധതി അവതരിപ്പിച്ചിരുന്നു. ഇ.പി.എഫ്​.ഒയിലുള്ള ഫണ്ടിന്റെ 75 ശതമാനമോ അല്ലെങ്കില്‍ മൂന്ന്​ മാസ​ത്തെ അടിസ്ഥാന ശമ്പളമോ ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ക്ക്​ പിന്‍വലിക്കാന്‍ സാധിക്കും. ഒറ്റതവണയായാണ്​ പണം പിന്‍വലിക്കാന്‍ സാധിക്കുക. അതെ സമയം ഇത്​ പിന്നീട്​ തിരിച്ചടക്കേണ്ട ആവശ്യമില്ല .

Related Articles

Back to top button