തിരുവനന്തപുരം :കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ഏറ്റവും മികച്ച ജിവചരിത്ര സിനിമയ്ക്കുള്ള അവാർഡ് അജി കെ. ജോസ് സംവിധാനം ചെയ്ത ‘കർമ്മസാഗരം വിശുദ്ധ ചാവറയച്ചൻ’ നേടി. ശാന്തിഗിരി ആശ്രമം കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റ് അസോസിയേറ്റ് എഡിറ്റർ അനിൽ ചേർത്തലയാണ് രചനയും ഗാനരചനയും നിർവ്വഹിച്ചത്. സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി ആലപിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം ശ്രദ്ധേയാകർഷിച്ചിട്ടുണ്ട്. ഗിരീഷ് നാരായണനാണ് സംഗീതം നൽകിയിരിക്കുന്നത്. അൻസാരി പൂക്കടശ്ശേരി നിർമ്മാണം. ഡി.ഒ.പി. – രഞ്ജിത്ത് പുന്നത്തറ, എഡിറ്റിംഗ് – ജയ്. സി.എം.ഐ. തിരുവനന്തപുരം പ്രോവിൻസ് എജ്യൂക്കേഷണൽ & കൾച്ചറൽ ഡിപ്പാർട്ട്മെന്റും സ്പാർട്ടൺ കമ്മ്യൂണിക്കേഷൻസും ചേർന്നാണ് ഈ ചിത്രം ഒരുക്കുന്നത്.
Related Articles
ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാട് ആഗോളതലത്തില്‍ മാറ്റാന്‍ സര്‍ക്കാരിന് കഴിഞ്ഞു: പ്രധാനമന്ത്രി
December 19, 2020 4:22 PM
കേന്ദ്ര ഫണ്ടുകള്‍ ഒരു വിഭാഗത്തിലേക്ക് പോകുന്നു; പ്രധാനമന്ത്രി ഇടപെടണം സഭകള്‍
December 22, 2020 11:05 AM
Check Also
Close
-
76-ാംമത് സ്വാതന്ത്ര്യദിനം കുവൈത്തില്‍ ആഘോഷിച്ചുAugust 17, 2022 1:01 PM