KannurKeralaLatest

ബൈക്ക് മതിലിലിടിച്ച് യുവ സൈനികനും സുഹൃത്തും മരിച്ചു

“Manju”

ANOOP M C

കൂത്തുപറമ്പിനടുത്ത കായലോട് ബൈക്ക് മതിലിലിടിച്ച് യുവ സൈനികനും സുഹൃത്തും മരിച്ചു. സൈനികനായ പെരളശ്ശേരി മാവിലായി സ്കൂൾ ചിറയ്ക്ക് സമീപത്തെ
എരിഞ്ഞേരി ഹൗസിൽ വൈശാഖ്,സുഹൃത്തായ പൂജ ഹൗസിൽ അഭിഷേക് ബാബു എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച പുലർച്ചെ 2:45 ഓടെയാണ് അപകടമുണ്ടായത്.താഴെ കായലോട് വച്ചാണ് അപകടം സംഭവിച്ചത്.കായലോട് ഭാഗത്തുനിന്നും മമ്പറം ഭാഗത്തേക്ക് പോവുകയായിരു
ന്ന ബൈക്ക് റോഡരികിലെ വീട്ടുമുതിലിലും വൈദ്യുത പോസ്റ്റിലും ഇടിക്കുകയായിരുന്നു.ഇതുവഴി പോയ ഒരാൾ വിവരമറിയിച്ചതിനെ തുടർന്ന് പിണറായി പോലീസ് സ്ഥലത്തെത്തിയാണ് ഇരുവരെയും തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു.കോവിഡ് ടെസ്റ്റ് നടത്തേണ്ടതിനാൽ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനാഫലം വന്ന ശേഷമായിരിക്കും സംസ്കാരം ഉൾപ്പെടെയുള്ളവ നടത്തുക.

Related Articles

Back to top button