KeralaLatestThiruvananthapuram

പേട്ട പാലം ഇന്നുതുറക്കും

“Manju”

തിരുവനന്തപുരം : യാത്രക്കാര്‍ക്ക് ആശ്വസിക്കാം, മാസങ്ങളായി അടച്ചിട്ടിരുന്ന പേട്ട മേല്‍പ്പാലം വ്യാഴാഴ്ച മുതല്‍ തുറന്നുനല്‍കും. പാലത്തിന്റെ പാര്‍ശ്വഭിത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്കു കടന്നു.വാഹനങ്ങള്‍ കടത്തിവിട്ട് റോഡിന്റെ ബലം പരിശോധിച്ച ശേഷമാകും ടാറിടുക. വാഹനങ്ങള്‍ ഓടിത്തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ടാറിടാനാണ് ആലോചിക്കുന്നത്.

ടാറിടല്‍, നടപ്പാത എന്നിവയുടെ ജോലികള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. നടപ്പാതയുടെ ജോലികള്‍ മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാകും. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്, വെട്ടുകാട് തിരുനാള്‍ എന്നിവ പ്രമാണിച്ചാണ് റോഡ് ഭാഗികമായി തുറക്കാന്‍ തീരുമാനിച്ചത്. നല്ല കാലാവസ്ഥയാണെങ്കില്‍ ടാറിങ് പൂര്‍ത്തിയാക്കാന്‍ ഒരുദിവസം മതി. പാലത്തിന്റെ പാര്‍ശ്വഭിത്തി കഴിഞ്ഞ ജൂലായില്‍ തകര്‍ന്നതോടെയാണ് ഓഗസ്റ്റ് ആദ്യം റോഡ് അടച്ചിട്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 45 മീറ്റര്‍ ദൂരത്തിലായി ക്രോസ് ബെല്‍റ്റും മള്‍ട്ടി ബെല്‍റ്റും ചെയ്ത് ബലപ്പെടുത്തിയാണ് പാര്‍ശ്വഭിത്തി നിര്‍മിച്ചിട്ടുള്ളത്.

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ ഒരുവശത്തേക്കുള്ള യാത്ര മാത്രമാണ് അനുവദിച്ചിരുന്നത്. പാറ്റൂരില്‍നിന്ന്‌ പേട്ട ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ പള്ളിമുക്ക് ജംങ്ഷനില്‍നിന്ന് മെഡിക്കല്‍ കോളേജ് റോഡിലേക്ക് തിരിച്ചുവിടുന്നരീതിയില്‍ ഗതാഗതം ക്രമീകരിച്ചു.

Related Articles

Back to top button