IndiaLatest

രാഹുൽഗാന്ധിയുടെ അമ്പതാം പിറന്നാൾ ആഘോഷം നടന്നു

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: ഇന്ത്യൻ ജനാധിപത്യത്തിന്റെ ആശയും പ്രതീക്ഷയും ആയ രാഹുൽ ഗാന്ധിക്ക് ഇന്ന് അമ്പതാം പിറന്നാൾ. ജനാധിപത്യം കനത്ത ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് ആദർശത്തിൽ അടിയുറച്ചു രാഷ്ട്രീയ സത്യസന്ധത കൊണ്ടും മനുഷ്യ സ്നേഹത്താലും ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച നേതാവാണ് രാഹുൽഗാന്ധി. രാഹുൽഗാന്ധി ഫോറം സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന പിറന്നാളാഘോഷം പോത്തൻകോട് ജെ.കെ ഓഡിറ്റോറിയത്തിനു സമീപം നടന്നു.കോൺഗ്രസ് ഹൗസിൽ ബഹുമാന്യനായ മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി ഉദ്ഘാടനം ചെയ്തു.

രാഹുൽഗാന്ധി ഫോറം ഭാരവാഹികൾ ദരിദ്രരായ കുടുംബാംഗങ്ങൾക്ക് ഓൺലൈൻ സംവിധാനം അനുസരിച്ച് പഠിക്കുന്നതിനു വേണ്ടി ടിവി,കിടപ്പു രോഗികൾക്ക് കട്ടിലും ഗ്യാസ് അടുപ്പും നൽകുന്നുണ്ട്.ഇതിനോടൊപ്പം അണ്ടൂർകോണം പണിമൂലയിൽ താമസിക്കുന്ന സേവാ രംഗ എന്ന കുട്ടിയെ ആദരിക്കുന്നു.KPCC ജനറൽ സെക്രട്ടറി ശ്രീ പാലോട് രവി, ഭാരവാഹികളായ. പീതാംബരക്കുറുപ്പ്, അഡ്വക്കേറ്റ് ജഹാംഗീർ, മൺവിള സൈനുദ്ദീൻ, വിഴിഞ്ഞം ഹനീഫ, ജനറൽ സെക്രട്ടറി മണക്കാട് സീനത്ത് ഹസ്സൻ , ട്രഷറർ പോത്തൻകോട് ഹസ്സൻ, വൈസ് പ്രസിഡന്റ് മംഗലാപുരം ഷാനവാസ്, സക്കീർ, നസീർ, കളി പാക്കുളം ദീപു, ജോയിന്റ് സെക്രട്ടറി മഞ്ജുഷ, ഷൈലജ, പേട്ട അനിൽ, കല്പകകുളം സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് അമ്പലത്തറ അനസ്, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറായ അണ്ടൂർകോണം ഷെമി, പാപ്പനംകോട് അനിത, പീതാംബരൻ,നെടുമങ്ങാട് മുഹമ്മദ് ഇല്യാസ്, നെടുമങ്ങാട് ആർ ആർ രാജേഷ് എന്നിവർ പങ്കെടുക്കും.

Related Articles

Back to top button