KeralaLatest

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: വി.മുരളീധരന്‍

“Manju”

വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം വേഗത്തിലാക്കാൻ സർക്കാർ ഇടപെടണം: വി.മുരളീധരൻ

ശ്രീജ.എസ്

കോവളം : വിഴിഞ്ഞം അന്താരാഷ്ട്ര പദ്ധതിയുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ . പദ്ധതിയുടെ നിര്‍മാണം വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് വേണ്ടത്ര ശ്രദ്ധയുണ്ടാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി പ്രദേശം സന്ദര്‍ശിച്ചതിനുശേഷം സാമൂഹിക മാധ്യമത്തിലൂടെയാണ് മന്ത്രി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത് .

എന്നാല്‍, തുറമുഖവുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്‌നങ്ങളെ പരിഹരിക്കാനെടുത്ത സമയവും കല്ലുകിട്ടാന്‍ വൈകിയതും പദ്ധതിയെ പിന്നോട്ടാക്കിയെന്ന് മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് തുറമുഖത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താനെത്തിയതെന്ന് മന്ത്രി വ്യക്തമാക്കിയത് .

Related Articles

Back to top button