KeralaLatestThiruvananthapuram

അകം വെന്തൊരു കൂര.. ഉള്ള് പിടഞ്ഞൊരമ്മ.. ചിന്തിക്കാനാകുമോ നമുക്ക് ഈ അവസ്ഥ

“Manju”

ആർഷ രമണൻ

ദ്രവിച്ച് വീഴാറായൊരു കൂര;മൂന്ന് മക്കൾ സ്‌കൂളില്‍ പോകേണ്ടത് കിലോമീറ്ററുകൾ നടന്ന്, അവരുടെ പഠനം മണ്ണെണ വിളക്കിന്റെ പ്രകാശത്തില്‍..പോരാട്ടം ദാരിദ്ര്യത്തോടും….

കാറ്റിലും മഴയിലും ഏത് നിമിഷവും നിലം പൊത്താവുന്ന ഒരു ഷെഡിൽ ഇഴജന്തുക്കളെയും മനുഷ്യരെ പോലും പേടിച്ചു, രണ്ട് പെണ്മക്കളെയും കുഞ്ഞ് മകനെയും തന്റെ ചിറകിനടിയിൽ സൂക്ഷിച്ചു ജീവിക്കുകയാണ് ഈ അമ്മ.. നല്ലൊരു മഴ പെയ്താൽ വെള്ളം മുഴുവൻ വീടിനകത്താണ്. ആ വെള്ളത്തിൽ ഒലിച്ചു വരുന്ന പഴുതാര മുതൽ പാമ്പ് വരെയുള്ള ഇഴജന്തുക്കൾ.. ദുരിതപൂർണമായ ഈ ജീവിതകഥ വെഞ്ഞാറമൂട് വെമ്പായം കണക്കോട് ചിറയുടെ സമീപമുള്ള ഒരു കുന്നിൽ ഷെഡ്ഡ് കെട്ടി താമസിക്കുന്ന ഷൈലജയുടെയും മക്കളുടെയും ആണ്. “മുന്നോട്ട് നോക്കുമ്പോൾ  ഇരുട്ട് മാത്രമാണ്, ആത്മഹത്യയല്ലാതെ മറ്റൊന്നും ഞങ്ങളുടെ മുന്നിലില്ല” എന്ന് പറഞ്ഞു നിർത്തുമ്പോൾ പിടയുന്ന ആ അമ്മ മനസ്സ് നമ്മുടെ കണ്ണ് നിറക്കുന്നു.. ഷൈലജയും മക്കളായ ജിനയും ജീനയും ജൂവലും കഴിഞ്ഞ പത്തു വർഷമായി ഈ ഷെഡിലാണ് താമസം. മഴ പെയ്യുന്ന രാത്രികളിൽ ഈ കുഞ്ഞുങ്ങൾ ഉറങ്ങാറില്ല.

എത്ര ദാരിദ്രത്തിലൂടെ കടന്നുപോകുമ്പോഴും ഒരാളെപോലും ഒന്നും അറിയിക്കാതെ ഇത്രയും കാലം ഉന്തിയും തള്ളിയും അവർ ജീവിതം മുന്നോട്ട് കൊണ്ട് പോയി. എല്ലാ പ്രാരാബ്ധങ്ങളിലും കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം നൽകാൻ തന്നാലാവും വിധം അവർ ശ്രമിച്ചു.സ്വാർത്ഥ താല്പര്യങ്ങൾക്കും സ്വന്തം സുഖങ്ങൾക്ക് വേണ്ടിയും കുഞ്ഞുങ്ങളെ കൊന്നുകളയുന്നവർക്കും, ഉപേക്ഷിച്ചു കളയുന്നവർക്കും  ചൂണ്ടി കാണിക്കുവാൻ  ഇങ്ങനെയും ഒരമ്മ ഇവിടെയുണ്ട്. വെറും 14 സെക്കന്റ് പെൺകുട്ടിയെ തുറിച്ചു നോക്കിയാൽ കേസ് എടുക്കാൻ നിയമം ഉണ്ടെന്നു പറയുന്ന ഈ നാട്ടിലാണ് ഇവരും ജീവിക്കുന്നത്,ഒറ്റയ്ക്കായതും  ഇരുട്ടത്തായതും. ഇവരെ സഹായിക്കാൻ മാത്രം ആരും എത്തിയിട്ടില്ല. പുസ്തകങ്ങൾ നനയാതെ വയ്ക്കുവാനുള്ള സൗകര്യം പോലും ഈ കൊച്ചു കുടിലിൽ ഇല്ല എന്ന് പറയുമ്പോൾ ആ ദുരവസ്ഥയുടെ കാഠിന്യം ഏതൊരു മനുഷ്യന്റെയും ഉള്ളുലയ്ക്കും. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത കൊച്ചു കൂരയിൽ പേടിച്ചരണ്ട് കഴിയുന്ന ആ കുഞ്ഞുങ്ങൾ.മഴ പെയ്യുന്ന രാത്രികളിൽ ഈ കുഞ്ഞുങ്ങൾ ഉറങ്ങാറില്ലത്രെ.

ഓൺലൈൻ പഠനത്തിനായി ടിവിയും  മൊബൈലും പോയിട്ട് വയർ നിറക്കാൻ ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലന്ന് പറയുമ്പോൾ ആ കണ്ണുകളിലൂറുന്ന ദൈന്യത.

അടച്ചുറപ്പുള്ള വീട്ടിൽ ഒന്നുറങ്ങാനും, പഠിക്കാനും വിശപ്പ് മാറുവനൊരിത്തിരി ആഹാരത്തിനുമായി  ഇവർക്ക് നമ്മുടെ ഓരോരുത്തരുടെയും സഹായം ആവശ്യമാണ്.ഇത് കണ്ടില്ലെന്ന് നടിക്കുവാൻ മനസാക്ഷിയുള്ളവർക്ക് കഴിയില്ല.ഇവർക്കാവശ്യമുള്ളത് ഇവരെ തേടിയെത്തും എന്ന് നമുക്ക് പ്രതീക്ഷിക്കാം

Related Articles

Back to top button