KannurKeralaLatest

ആരോഗ്യ പ്രവർത്തകന്‌ മർദ്ദനം; മൂന്നു പേരെ പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തു

“Manju”

 

വടകര : കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ എം മനുവിനെ ആശുപത്രി പരിസരത്ത് തടഞ്ഞുവച്ച് മര്‍ദിച്ച മൂന്നു പേരെ പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തു. തണ്ടോറപ്പാറ സ്വദേശികളായ വളയം പറമ്പത്ത് സിദ്ദീഖ് (46), കിഴക്കോത്ത് റഷീദ് (27), പേരാമ്പ്രക്കുന്നുമ്മല്‍ സൂരജ് (33) എന്നിവരാണ് അറസ്റ്റിലായത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച രാവിലെ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിനെ തടയാനെത്തിയ മുപ്പതോളം പേരാണ് മനുവിനെ ആക്രമിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം പിഎച്ച്‌സിയിലേക്ക് വരുന്നവഴിയാണ് മനുവിനെ ആക്രമിച്ചത്. മെഡിക്കല്‍ ഓഫീസറുടൈ പരാതി പ്രകാരം ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ആശുപത്രിയില്‍ പ്രവേശിപ്പിച്ച മനുവിന്റെ മൊഴിയനുസരിച്ചുമാണ് ഡിസിസി ജനറല്‍ സെക്രട്ടറിമാരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും.

Related Articles

Back to top button