Kerala

പാലക്കാട് പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ചു

“Manju”

പാലക്കാട്: കൂറ്റനാട് പോക്‌സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചാലിപ്പുറം സ്വദേശി സുലൈമാൻ ആണ് മരിച്ചത്. പുലർച്ചെയോടെയായിരുന്നു സംഭവം.

സഹോദരന്റെ വീട്ടിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു സുലൈമാനെ കണ്ടെത്തിയത്. ഇയാളുടെ പോക്കറ്റിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

സുലൈമാന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. 2021 ലാണ് ഇയാൾ പോക്‌സോ കേസിൽ പ്രതിയായത്.

Related Articles

Back to top button