InternationalLatest

വന്ദേഭാരത് മിഷന്‍റെ ഭാഗമായി ആരെയും കൊണ്ടുവരണ്ടെന്ന് ഇന്ത്യയോട് : യു.എ.ഇ സര്‍ക്കാര്‍

“Manju”

ശ്രീജ.എസ്

ദുബായ്: വന്ദേഭാരത് മിഷന്റെ ഭാഗമായി യു.എ.ഇയിലേക്ക് ആരേയും കൊണ്ടുവരരുതെന്ന് എയര്‍ ഇന്ത്യയോട് യു.എ.ഇ സര്‍ക്കാര്‍. മറ്റുള്ള പൗരന്മാര്‍ക്കൊപ്പം മറ്റുള്ളവര്‍ക്കും പ്രവേശനമി​ല്ലെന്നാണ് അധി​കൃതര്‍ വ്യക്തമാക്കി​യത്. ജൂലായ് 22 മുതല്‍ താമസവിസയുള്ളവര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരുന്നതിന് യു.എ.ഇ അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് ആളെ കൊണ്ടുവരുന്നതിന് എയര്‍ ഇന്ത്യ അനുമതി തേടിയി​രുന്നു.

ന്യൂഡ​ല്‍ഹി​യി​ലെ യു.എ.ഇ എംബസിയുടെയോ യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതി ഉണ്ടെങ്കിലേ ആളുകളെ കൊണ്ടുവരാന്‍ കഴി​യൂ എന്നും അല്ലാതെ ആരേയും രാജ്യത്തേക്ക് കൊണ്ടുവരരുതെന്നും യു.എ.ഇ സര്‍ക്കാര്‍ എയര്‍ ഇന്ത്യയെ അറിയിച്ചു. അതേസമയം ഇന്ത്യയില്‍ നിന്ന് ആളെ കൊണ്ടുപോകുന്നതിന് എമിറേറ്റ്‌സ് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്.

Related Articles

Back to top button