KeralaLatestMalappuram

രോഗലക്ഷണമുള്ളവരെ കണ്ടെത്താനായി പൊന്നാനിയിലെ വീടുകളിൽ സർവേ ആരംഭിച്ചു

“Manju”

മലപ്പുറം: സമൂഹവ്യാപനം തടയാൻ നാട് ഒരുങ്ങിക്കഴിഞ്ഞു. നഗരസഭാ വൊളന്റിയർമാരും ആശാ വർക്കർമാരുമെല്ലാം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ഇന്നലെ വീടുകൾ കയറി.

5 കോവിഡ് ആക്ടീവ് കേസ് സേർച്ചിന്റെ ഭാഗമായി രോഗലക്ഷണമുള്ള മുഴുവൻ പേരെയും കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ നഗരകാര്യാലയത്തിൽ സർവേ പ്രവർത്തകർക്കുള്ള പരിശീലനം നൽകിയിരുന്നു. 3 പേരുള്ള 50 സംഘങ്ങൾ വീ‌ടുകളിലെത്തി കോവിഡ് രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുന്നത്. ലക്ഷണം പ്രകടമാക്കുന്ന മുഴുവൻ പേരെയും ആന്റിജൻ പരിശോധനയ്ക്കു വിധേയമാക്കുകയാണ് ലക്ഷ്യം.
രണ്ടു ദിവസത്തിനകം സർവേ പൂർത്തീകരിക്കും. ചുരുങ്ങിയത് രണ്ടായിരം പേർക്കെങ്കിലും ആന്റിജൻ ടെസ്റ്റ് നടത്തും.

നിലവിൽ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെയും ലിസ്റ്റ് എടുക്കുന്നുണ്ട്. രോഗലക്ഷണമുള്ളവരെ നഗരസഭയൊരുക്കുന്ന വാഹനത്തിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് ആന്റിജൻ പരിശോധന നടത്തുക. ഓരോരുത്തർക്കും നിശ്ചിത സമയം തീരുമാനിച്ച ശേഷമായിരിക്കും ഇവരെ ആശുപത്രിയിലെത്തിക്കുക.

Related Articles

Back to top button