ArticleBlogEntertainmentInternational

ഇന്നു പേൾ എസ് ബക്കിന്റെ 127 ആം ജന്മദിനം

“Manju”

നല്ല ഭൂമി എന്ന ആദ്യ നോവൽ കൊണ്ട് ലോക പ്രശസ്തയായ എഴുത്തുകാരി ആയിരുന്നു പേള്‍ എസ് ബക്ക്. അവരുടെ 127 ആം ജന്മദിനമാണ് ഇന്ന്.

പേള്‍ സൈഡന്‍ സ്റ്റ്രീക്കര്‍ ബക് (ജനനപ്പേര് പേൾ കം‌ഫർട്ട് സിഡൻസ്ട്രൈക്കർ) ജൂണ്‍ 26 ന് അമേരിക്കയിലെ പശ്ചിമ വിര്‍ജീനിയയിലെ ഹിന്‍സ് ബറോയില്‍ ജനിച്ചു. 80-ാം വയസ്സില്‍ 1973 മാര്‍ച്ച് 6-ാം തീയതി വെര്‍മണ്ടിലെ ഡാല്‍ബിയില്‍ നിര്യാതയായി. പേൾ.എസ്. ബക്കിന്റെ ജീവിതാനുഭവങ്ങളും രാഷ്ട്രീയ നിദർശനങ്ങളും ഇഴചേർത്ത് വ്യാഖ്യാനിയ്ക്കപ്പെടുന്നുണ്ട്.

അമേരിക്കൻ ആഫ്രിക്കൻ എഴുത്തുകാരിയായ പേൾ ക്രിസ്ത്യന്‍ മിഷണറിമാരുടെ മകളായിരുന്നു. ജീവിതത്തില്‍ 1934 വരെയുള്ള കാലത്താണ് ഏറിയപങ്കും ചൈനയിലെ സെന്‍ജിയാണ്ടിലാണ് ജീവിച്ചത്. 1931 ല്‍ ചീന യുടെ പശ്ചാത്തലത്തിൽ എഴുതിയ ദി ഗുഡ് എര്‍ത്ത് എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. 1931 ലും 32 ലും അമേരിക്കയില്‍ ഏറ്റവും അധികം വിറ്റുപോയ പുസ്തകമാണ് ദി ഗുഡ് എര്‍ത്ത്.

1932 ല്‍ ഈ പുസ്തകത്തിന് പുലിസ്റ്റര്‍ സമ്മാനം ലഭിച്ചു. സമഗ്ര സംഭാവനകള്‍ക്ക് പേല്‍ ബക്കിന് 1938 ല്‍ നോബര്‍ സമ്മാനം ലഭിച്ചു

Related Articles

Back to top button