India

ഇന്ത്യൻ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ച പാക് ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

“Manju”

അഹമ്മദാബാദ്: ഇന്ത്യൻ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ച പാകിസ്താൻ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു. നാസ്റെകരം എന്ന ബോട്ടാണ് പിടിച്ചെടുത്തത്. ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡ് കപ്പലായ ആര്യമാൻ നടത്തിയ നൈറ്റ് പട്രോളിംഗിനിടെയാണ് ബോട്ട് പിടിയിലായത്. നവംബര്‍ 21 ന് ഗുജറാത്തിലെ ഓഖ തീരത്ത് നിന്നും 15 കിലോമീറ്റര്‍ ദൂരത്തായി പാക് ബോട്ട് കണ്ടെത്തുകയായിരുന്നു. ബോട്ടില്‍ 13 ജീവനക്കാരാണ് ഉണ്ടായിരുന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ കണ്ടപ്പോള്‍ സംഘം രക്ഷപ്പെടാൻ ശ്രമിച്ചു. തുടര്‍ന്ന് ബോട്ട് തടഞ്ഞാണ് സംഘത്തെ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്. ബോട്ടില്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായൊന്നും കണ്ടെത്താനായില്ല.

എന്നാല്‍ ജീവനക്കാരെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായ മറുപടികളല്ല നല്‍കിയതെന്ന് കോസ്റ്റ് ഗാര്‍ഡ് പറയുന്നു. ബോട്ട് പിടിച്ചെടുത്ത് കൂടുതല്‍ അന്വേഷണത്തിനായി ഗുജറാത്തിലെ ഓഖ തുറമുഖത്തേക്ക് എത്തിച്ചതായും പിആര്‍ഒ ഡിഫൻസ് ഗുജറാത്ത് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

 

Related Articles

Back to top button