KeralaLatest

ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ ഇനിയില്ല

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളി​ല്‍ ഇനി സമ്പൂര്‍ണ ലോക്ക്ഡൗണ്‍​ ഉണ്ടാവി​ല്ലെന്ന് മുഖ്യമന്ത്രി​യുടെ ഓഫീസ് അറി​യി​ച്ചു. മറ്റുജി​ല്ലകളി​ലേക്ക് സഞ്ചരി​ക്കുന്നതി​ല്‍ ഇളവ് നല്‍കി​യതി​നാല്‍ ഞായറാഴ്ച മാത്രം സമ്പൂര്‍ണ ലോക്ക്ഡൗണ്‍​ ഏര്‍പ്പെടുത്തി​യതു കൊണ്ട് പ്രയോജനമി​ല്ലെന്ന് കണ്ടതി​നാലാണ് ലോക്ക്ഡൗണ്‍​ പി​ന്‍വലി​ച്ചതെന്നാണ് റി​പ്പോര്‍ട്ട്. കണ്ടെയ്‌ന്‍മെന്റ് സോണിലും പരിസങ്ങളിലും ഇളവുകള്‍ ബാധകമല്ല. അവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രവേശന പരീക്ഷകള്‍ ഉണ്ടായിരുന്നതിനാല്‍ കഴിഞ്ഞയാഴ്ച ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയിരുന്നു.

അതേസമയം സംസ്ഥാനത്ത് രോഗം പരടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഉപദേശം മതിയാക്കിയെന്നും ഇനി കര്‍ശന നടപടിയെന്നുമാണ് പൊലീസ് അറിയിപ്പ്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കഴിഞ്ഞദിവസങ്ങളിലും കര്‍ശന നടപടി സ്വീകരിച്ചിരുന്നു.

Related Articles

Back to top button